സംഖ്യകൾ ഓർമ്മയിൽ നിലനിർത്തുവാനുള്ള തന്ത്രം ?
Aഅക്രോണിംസ്
Bസൂചകരീതി
Cപെഗ് വേഡ് രീതി
Dചങ്കിങ്
Answer:
D. ചങ്കിങ്
Read Explanation:
- ഓർമ / സ്‌മൃതി (Memory) :- വിവരങ്ങൾ സ്വായത്തമാക്കുന്നതിനും സൂക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും പിന്നീട് വീണ്ടെടുക്കുന്നതിനുമുള്ള മാനസിക പ്രക്രിയകളാണ് ഓർമ്മ / ആളുകൾക്ക് ആവശ്യമുള്ളപ്പോൾ വിവരങ്ങൾ സംഭരിക്കാനും വീണ്ടെടുക്കാനുമുള്ള കഴിവാണ് ഓർമ
- ഓർമ്മയുടെ 3 പ്രധാന പ്രക്രിയകൾ
- ആലേഖനം / ഒരു പ്രത്യേക രൂപത്തിലേക്ക് മാറ്റൽ (Encoding)
- സംഭരണം (Storage)
- പുനഃസൃഷ്ടി / വീണ്ടെടുക്കൽ (Retrival)
- ഓർമ്മയുടെ 4 ഘടകങ്ങൾ
- പഠനം (Learning)
- നിലനിർത്തൽ (Retension)
- പുനസ്മരണ (Recall)
- തിരിച്ചറിവ് (Recognition)
- ഓർമ്മയെ 3 ആയി തരം തിരിക്കാം
- സംവേദന ഓർമ (Sensory memory)
- ഹ്രസ്വകാല ഓർമ (Short term memory)
- ദീർകകാല ഓർമ ( Long term memory)
ചങ്കിങ് രീതി
- ഈ രീതി മെറ്റീരിയലിനെ ചെറുതും കൂടുതൽ കൈകാര്യം ചെയ്യാവുന്നതുമായ ഭാഗങ്ങളായി വിഭജിക്കുന്നു.
- ബന്ധപ്പെട്ട വിവരങ്ങൾ ഒരുമിച്ച് ഗ്രൂപ്പ് ചെയ്ത് ഓരോ ഗ്രൂപ്പിനെയും ലേബൽ ചെയ്തു കൊണ്ടാണ് ഇത് പ്രവർത്തിക്കുന്നത്