സംയോജിത ശിശു വികസന പദ്ധതി ആരംഭിച്ച വർഷം ?
A1975
B1976
C1977
D1978
Answer:
A. 1975
Read Explanation:
സംയോജിത ശിശു വികസന സേവന പദ്ധതി ( ICDS )
- സ്ത്രീകളുടേയും കുട്ടികളുടേയും സേവനത്തിനും ആരോഗ്യ പോഷകാഹാര സംരക്ഷണത്തിനും ശാക്തികരണത്തിനുമായി ഇന്ത്യാ ഗവണ്മെന്റിന്റെ വനിതാ-ശിശു വികസന മന്ത്രാലയം 1975 ഒക്ടോബർ രണ്ടാം തീയതി നടപ്പിലാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് സംയോജിത ശിശു വികസന സേവന പദ്ധതി ( ICDS )
- നവജാതശിശു മുതൽ ആറു വയസിൽ താഴെയുള്ള കുട്ടികൾ, അമ്മമാർ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ തുടങ്ങിയവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ , പോഷകാഹരക്കുറവ് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കൽ തുടങ്ങിയവയാണ് ഐ.സി.ഡി.എസിന്റെ പ്രധാന പ്രവർത്തനങ്ങൾ