App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന പി.എസ്.സി അംഗങ്ങളുടെ പ്രായപരിധി എത്ര ?

A65 വയസ്സ്

B58 വയസ്സ്

C62 വയസ്സ്

D63 വയസ്സ്

Answer:

C. 62 വയസ്സ്

Read Explanation:

SPSC കമ്മീഷൻ അംഗങ്ങളുടെ നിയമനവും കാലാവധിയും

  • സംസ്ഥാന ഗവർണർ ആണ് സംസ്ഥാന PSC ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്.
  • PSCയുടെ അംഗസംഖ്യയെ കുറിച്ച് ഭരണഘടനയിൽ പ്രതിപാദിക്കുന്നില്ല.
  • ഗവർണറുടെ വിവേചനാധികാരത്തിലാണ് സംസ്ഥാന PSC അംഗങ്ങളുടെ എണ്ണം തീരുമാനിക്കുന്നത്.

  • കമ്മീഷനിലെ പകുതി അംഗങ്ങളും ഇന്ത്യൻ സർക്കാരിന് കീഴിലോ ഒരു സംസ്ഥാന സർക്കാരിന് കീഴിലോ കുറഞ്ഞത് 10 വർഷമെങ്കിലും പദവി വഹിച്ചിട്ടുള്ള വ്യക്തികൾ ആയിരിക്കണം.
  • ആറു വർഷം അല്ലെങ്കിൽ 62 വയസ്സാണ് ചെയർമാൻ ഉൾപ്പെടെയുള്ള PSC അംഗങ്ങളുടെ കാലാവധി.
  • 1976 ലെ 41ാം ഭേദഗതിയിലൂടെയാണ് PSC കമ്മീഷനിലെ ചെയർമാന്റെയും അംഗങ്ങളുടെയും പ്രായപരിധി 60ൽ നിന്ന് 62 ആക്കിയത്

  • അംഗങ്ങൾ (ചെയർമാൻ ഉൾപ്പെടെ) രാജിക്കത്ത് നൽകുന്നത് ഗവർണർക്കാണ്.
  • ചെയർമാന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണെങ്കിൽ അംഗങ്ങളിൽ നിന്ന് ഒരാളെ ആക്ടിംഗ് ചെയർമാനായി നിയമിക്കുവാൻ ഗവർണർക്ക് അധികാരം ഉണ്ടായിരിക്കും.
  • ചെയർമാന്റെയോ അംഗത്തിന്റെയോ നിയമനത്തിനുശേഷം അവരുടെ സേവന വ്യവസ്ഥകളിൽ മാറ്റം വരുത്തുവാൻ ഗവർണർക്ക് അധികാരമില്ല.
  • ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നാണ് നൽകപ്പെടുന്നത്.

Related Questions:

ശതമാനടിസ്ഥാനത്തിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത് ?
അഡ്വക്കേറ്റ് ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

Consider the following statements about the first events in electoral reforms in India:

  1. NOTA was first used in the 2014 Lok Sabha elections.
  2. The first full state use of VVPAT was in Goa in 2017.
  3. The NOTA symbol was introduced in 2013
    In the interim government formed in 1946 John Mathai was the minister for:
    ഇന്ത്യയുടെ ആദ്യ സോളിസിറ്റർ ജനറൽ ആര് ?