Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന പി.എസ്.സി അംഗങ്ങളുടെ പ്രായപരിധി എത്ര ?

A65 വയസ്സ്

B58 വയസ്സ്

C62 വയസ്സ്

D63 വയസ്സ്

Answer:

C. 62 വയസ്സ്

Read Explanation:

SPSC കമ്മീഷൻ അംഗങ്ങളുടെ നിയമനവും കാലാവധിയും

  • സംസ്ഥാന ഗവർണർ ആണ് സംസ്ഥാന PSC ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്.
  • PSCയുടെ അംഗസംഖ്യയെ കുറിച്ച് ഭരണഘടനയിൽ പ്രതിപാദിക്കുന്നില്ല.
  • ഗവർണറുടെ വിവേചനാധികാരത്തിലാണ് സംസ്ഥാന PSC അംഗങ്ങളുടെ എണ്ണം തീരുമാനിക്കുന്നത്.

  • കമ്മീഷനിലെ പകുതി അംഗങ്ങളും ഇന്ത്യൻ സർക്കാരിന് കീഴിലോ ഒരു സംസ്ഥാന സർക്കാരിന് കീഴിലോ കുറഞ്ഞത് 10 വർഷമെങ്കിലും പദവി വഹിച്ചിട്ടുള്ള വ്യക്തികൾ ആയിരിക്കണം.
  • ആറു വർഷം അല്ലെങ്കിൽ 62 വയസ്സാണ് ചെയർമാൻ ഉൾപ്പെടെയുള്ള PSC അംഗങ്ങളുടെ കാലാവധി.
  • 1976 ലെ 41ാം ഭേദഗതിയിലൂടെയാണ് PSC കമ്മീഷനിലെ ചെയർമാന്റെയും അംഗങ്ങളുടെയും പ്രായപരിധി 60ൽ നിന്ന് 62 ആക്കിയത്

  • അംഗങ്ങൾ (ചെയർമാൻ ഉൾപ്പെടെ) രാജിക്കത്ത് നൽകുന്നത് ഗവർണർക്കാണ്.
  • ചെയർമാന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണെങ്കിൽ അംഗങ്ങളിൽ നിന്ന് ഒരാളെ ആക്ടിംഗ് ചെയർമാനായി നിയമിക്കുവാൻ ഗവർണർക്ക് അധികാരം ഉണ്ടായിരിക്കും.
  • ചെയർമാന്റെയോ അംഗത്തിന്റെയോ നിയമനത്തിനുശേഷം അവരുടെ സേവന വ്യവസ്ഥകളിൽ മാറ്റം വരുത്തുവാൻ ഗവർണർക്ക് അധികാരമില്ല.
  • ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നാണ് നൽകപ്പെടുന്നത്.

Related Questions:

ഇന്ത്യൻ ഭരണഘടനയിലെ സോഷ്യലിസം എന്ന പദം സൂചിപ്പിക്കുന്നത്  ?

  1. എല്ലാ ഉൽപാദന മാർഗ്ഗങ്ങളുടെയും ദേശസാൽക്കരണം, സ്വകാര്യ സ്വത്ത് നിർത്തലാക്കൽ
  2. സമ്പദ്വ്യവസ്ഥയുടെ പ്രധാന മേഖലകളെ മാത്രം ദേശസാൽക്കരിക്കുകയും സ്വകാര്യ സ്വത്ത് വിനിയോഗിക്കുന്നതിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുക. 
അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?

തന്നിട്ടുള്ള പ്രസ്താവനകളിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്ത‌ാവന തിരിച്ചറിയുക :

  1. കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകളുടെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ച് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നു.
  2. സംസ്ഥാന ഗവൺമെൻ്റുകളുടെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നത് അതാത് സംസ്ഥാന ഗവർണർമാർക്കാണ്.
  3. പാർലമെന്റിൽ കേവല ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കി ഇദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കം ചെയ്യാൻ കഴിയും.
    Which of the following is not a constitutional body ?
    Election Commission of India was established in?