App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ?

Aമുഖ്യമന്ത്രി

Bനിയമസഭാ സ്പീക്കർ

Cസംസ്ഥാന ആഭ്യന്തരമന്ത്രി

Dനിയമസഭാ പ്രതിപക്ഷ നേതാവ്

Answer:

A. മുഖ്യമന്ത്രി

Read Explanation:

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ : ഒരു ചെയർപേഴ്സൺ & രണ്ട് അംഗങ്ങൾ

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്  - ഗവർണ്ണർ 

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്  - രാഷ്‌ട്രപതി 

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി - 3 വർഷം അല്ലെങ്കിൽ 70 വയസ്സ് 

  • സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ഹൈകോടതി ചീഫ് ജസ്റ്റിസ് /ഹൈക്കോടതി ജഡ്ജിപദവി വഹിച്ച വ്യക്തിയായിരിക്കണം.

  • ഹൈക്കോടതി ജഡ്ജിയായിരിക്കുന്നതോ /ആയിരുന്നതോ അല്ലെങ്കിൽ കുറഞ്ഞത് ഏഴുവർഷം ആ സംസ്ഥാനത്തെ ജില്ലാ ജഡ്ജി എന്ന നിലയിൽ പരിചയമുള്ള ഒരു വ്യക്തി ആയിരിക്കണം അംഗങ്ങളിൽ ഒരാൾ.

  • മറ്റൊരംഗം മനുഷ്യാവകാശങ്ങളെ സംബന്ധിച്ച കാര്യങ്ങളിൽ അറിവോ പ്രായോഗിക പരിചയമുള്ള വ്യക്തി ആയിരിക്കണം

  • കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ - ജസ്റ്റിസ് എം.എം പരീത് പിള്ള

Related Questions:

ചുവടെ കൊടുത്തിട്ടുള്ളവരിൽ 2022 ലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആര് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്നതിനായുള്ള കമ്മിറ്റിയിൽ പെടാത്തത് ആര് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കുന്നത്?
ദേശീയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി?
തിരുവനന്തപുരം ആസ്ഥാനമാക്കി കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായ വർഷം?