Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന വനിതാ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്ക്?

Aഗവർണർക്ക്

Bസംസ്ഥാന സർക്കാരിന്.

Cസംസ്ഥാന മന്ത്രിസഭയ്ക്ക്

Dരാഷ്ട്രപതിക്ക്.

Answer:

B. സംസ്ഥാന സർക്കാരിന്.

Read Explanation:

  •  കേരള സംസ്ഥാന വനിതാ കമ്മീഷൻ നിലവിൽ വന്നത് 1996 മാർച്ച് 14.
  • കേരളത്തിൽ സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ അന്വേഷിക്കുന്നതിനും. പരിഹരിക്കുന്നതിനുമായി കേരള വനിതാ  കമ്മീഷൻ ആക്ട്  1990 സെക്ഷൻ 5 അനുസരിച്ച് സ്ഥാപിതമായ നിയമ സ്ഥാപനം. 
  • സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുടെയും അംഗങ്ങളുടെയും കാലാവധി -5 വർഷം 
  • കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആസ്ഥാനം- തിരുവനന്തപുരം
  • വനിതാ കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസിക- സ്ത്രീ ശക്തി.
  • സംസ്ഥാന വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷ- ശ്രീമതി സുഗതകുമാരി.

Related Questions:

ഭരണപരമായ ന്യായവിധിയുടെ വിവിധ തരങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായതെ തെല്ലാം?

  1. അന്തിമ തീരുമാനത്തിനുള്ള അധികാരം ഡിപ്പാർട്ട്മെന്റിന്റെ മേലധികാരിയിലോ മറ്റ് അധികാരികളിലോ നിക്ഷിപ്തമാണെങ്കിൽ അതിനെ വിളിക്കുന്നത് 'ഉപദേശക ഭരണപരമായ വിധി നിർണ്ണയം (Advisory administrative adjudication)' എന്നാണ്.
  2. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പതിവ് പ്രവർത്തനങ്ങളുടെ ഭാഗമായി ആകാം.
  3. അഡ്മിനിസ്ട്രേറ്റീവ് അഡ്ജൂഡിക്കേഷൻ ഒരു നിയമ നിർമ്മാണ ഭരണ പ്രക്രിയയുമായി സംയോജിപ്പിച്ചേക്കാം.
  4. ഭരണപരമായ തീരുമാനത്തിനെതിരെ സ്ഥിരം കേസുകൾ (Regular Suits) ഫയൽ ചെയ്യാവുന്നതല്ല.

    കേരള ഭൂപരിഷ്കരണ ഭേദഗതി ബിൽ 1969 നെ പറ്റി താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം.

    1. നിയമം നടപ്പിൽ വരുത്തിയപ്പോൾ റവന്യൂമന്ത്രി കെ ആർ. ഗൗരിയമ്മ.
    2. കേരള ഭൂപരിഷ്കരണ ഭേദഗതി ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത് 1969 ഡിസംബർ 16
    3. കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം നടപ്പാക്കിയത് 1970 ജനുവരി 1
      2024 ജൂൺ മുതൽ എല്ലാ രജിസ്‌ട്രേഷൻ ഇടപാടുകൾക്കും ഇ-സ്റ്റാമ്പ് നിർബന്ധമാക്കിയ സംസ്ഥാനം ഏത് ?
      സ്പോർട്സ് ലും കലയിലും മികവ് പുലർത്തുന്ന ഭിന്ന ശേഷിക്കാർക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതി?
      കേരളത്തിൽ പുതുതായി നിലവിൽ വരാൻ പോകുന്ന റംസാർ സൈറ്റ്.