App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന സർക്കാർ ആരംഭിച്ച ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതിയുടെ പേര്

Aഅമൃതം ആരോഗ്യം

Bശലഭം

Cശ്രുതിതരംഗം

Dസുകൃതം

Answer:

A. അമൃതം ആരോഗ്യം

Read Explanation:

അമൃതം ആരോഗ്യം:


  • ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം ലക്ഷ്യമിട്ട് കേരള ആരോഗ്യവകുപ്പും ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യവും (NRHM ഉം) ചേർന്നു, 2011ൽ തുടങ്ങിയ പദ്ധതിയാണ് "അമൃതം ആരോഗ്യം.
  • കുടുംബക്ഷേമ ഉപകേന്ദ്രങ്ങളിൽ ജീവിതശൈലീരോഗ പരിശോധന നടത്തുകയും, രോഗമുള്ളവരെ വിദഗ്ധ ചികിൽസയ്ക്കായി PHC യിലേക്ക് റഫർ ചെയ്യുകയും ചെയ്യും.
  • ലക്ഷ്യം വർധിച്ചു കൊണ്ടിരിക്കുന്ന ജീവിതശൈലീ രോഗങ്ങൾ 2030 ആകുമ്പോഴേക്കും നിയന്ത്രണത്തിലാക്കുക എന്ന വലിയ ദൗത്യത്തിലേക്കുള്ള ചുവടുവയ്പാണ് അമൃതം ആരോഗ്യം'.
  • 30 വയസ്സിൽ കൂടുതലുള്ള വ്യക്തികളിൽ രക്തസമ്മർദം, പ്രമേഹം, അമിതവണ്ണം എന്നിവയുണ്ടോ എന്നു പരിശോധിക്കുക. അതുവഴി ജീവിതശൈലീ രോഗങ്ങളെ തുടക്കത്തിലെ കണ്ടെത്തുക, നിയന്ത്രിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.


Note:

  • ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവക്കൽ ശസ്ത്രക്രിയക്ക് ധനസഹായം നൽകുന്ന കേറള സർക്കാർ പദ്ധതി - ശ്രുതിതരഗം 
  • കേരള സർക്കാരിന്റെ സൗജന്യ കാൻസർ ചികിത്സാ പദ്ധതി - സുകൃതം 

Related Questions:

ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിനുള്ള ഒരു പ്രധാന തന്ത്രം താഴെ പറയുന്നവയിൽ ഏതാണ്?
അസ്ഥികളെ ബാധിക്കുന്ന കാൻസർ ഇവയിൽ ഏത് വിഭാഗത്തിൽപ്പെടുന്നു ?
താഴെ പറയുന്നവയിൽ ജീവിതശൈലീരോഗങ്ങളിൽ പെടാത്തത് ഏത്?
താഴെ തന്നിരിക്കുന്നവയിൽ ടൈപ്പ് 2 പ്രമേഹത്തിന് അനുയോജ്യമല്ലാത്ത പ്രസ്താവന എന്ത് ?
തൊറാസിക് ക്യാവിറ്റിയെ അബ്ഡമിനൽ ക്യാവിറ്റിയിൽ നിന്ന് വേർതിരിക്കുന്നതെന്ത്?