Challenger App

No.1 PSC Learning App

1M+ Downloads

സങ്കലിത വിദ്യാഭ്യാസം (Inclusive education) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :

  1. കുട്ടിയുടെ കഴിവുകൾ, പരിമിതികൾ എന്നിവ പരിഗണിച്ച് റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ ക്ലാസ് ടീച്ചർ പഠിപ്പിക്കുന്നു.

  2. പ്രത്യേക സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നു.

  3. അയൽപക്ക സ്കൂളിൽ യാതൊരു വേർതിരിവുമില്ലാതെ പഠിപ്പിക്കുന്നു.

  4. റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ പ്രത്യേക ക്ലാസ് മുറിയിൽ ഇരുത്തി പഠിപ്പിക്കുന്നു.

Ai), (ii) ശരിയാണ്

B(ii), (iii) ശരിയാണ്

C(i), (iii) ശരിയാണ്

D(i), (iv) ശരിയാണ്

Answer:

C. (i), (iii) ശരിയാണ്

Read Explanation:

സങ്കലിത വിദ്യാഭ്യാസം (Inclusive education)

  • സംയോജിത വിദ്യാഭ്യാസം, സങ്കലിത വിദ്യാഭ്യാസം, ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം എന്നെല്ലാം പറയുന്നത് സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ മറ്റു കുട്ടികള്‍ക്കൊപ്പമിരുത്തി വിദ്യാഭ്യാസം നല്‍കുന്നതിനെയാണ്.

  • സമൂഹവുമായി ഇടപഴകി ജീവിക്കുന്നതിന് സഹായകമായ പരിശീലനമാണ് ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസത്തിലൂടെ കുട്ടിക്ക് ലഭിക്കുക.

  • ഇത്തരം കുട്ടികളെ സ്പെഷ്യല്‍ സ്കൂളുകളില്‍ ചേര്‍ക്കുകയാണെങ്കില്‍ പരിമിതി മാത്രമുളള കുട്ടികളുടെ ലോകമായിരിക്കും അത്.

  • അനുഭവങ്ങളുടെ പരിമിതി സാമൂഹികരണത്തെ തടയും. ഭാവി ജീവിതത്തെ സാരമായി ബാധിക്കും. 

ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം ( Inclusive education)ആണ് വേണ്ടത് എന്നു പറയാനുളള കാരണങ്ങൾ :-

  1. മറ്റുളള കുട്ടികളെ കണ്ടു പഠിക്കാന്‍ കഴിയുന്നു

  2. സാമൂഹീകരണം എന്ന വിദ്യാഭ്യാസ ലക്ഷ്യം നേടാന്‍ കഴിയുന്നു

  3. പരീക്ഷകളില്‍ വിജയിക്കാന്‍ കഴിയുന്നു

  4. എല്ലാ കുട്ടികളെയും ഒരേ നിലവാരത്തിലെത്തിക്കാന്‍ കഴിയുന്നു.


Related Questions:

പ്രക്രിയാ ബന്ധിത പഠന രീതിയിൽ ആദ്യം നടക്കുന്ന പ്രവർത്തനം :

റൂസ്സോയുടെ വീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യ ജീവിതത്തെ നാലു ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. അവയിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. ബാല്യകാലം
  2. കൗമാരം
  3. വാർദ്ധക്യം
  4. ശൈശവകാലം
    പ്രശ്ന പരിഹരണത്തിനുള്ള പ്രക്രിയ കുട്ടികൾ സ്വായത്തമാക്കിയോ എന്നതിന് പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതി സമീപനം ?
    What is the most important for a teacher?
    സ്പോർട്സിലെ പ്രകടനം താഴെ പറയുന്നവയിൽ ഏതിന്റെ ഉപോൽപന്നമാണ് ?