Challenger App

No.1 PSC Learning App

1M+ Downloads
സഞ്ചാര സ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭം താഴെപറയുന്നവയിൽ ഏതാണ് ?

Aഗുരുവായൂർ സത്യാഗ്രഹം

Bചാന്നാർ ലഹള

Cപൂക്കോട്ടൂർ ലഹള

Dവൈക്കം സത്യാഗ്രഹം

Answer:

D. വൈക്കം സത്യാഗ്രഹം

Read Explanation:

വൈക്കം സത്യാഗ്രഹം

  • 1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്ന അയിത്തത്തിനെതിരായ സത്യാഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യാഗ്രഹം.

  • കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം.

  • യാഥാസ്ഥിതികരുടെ എതിർപ്പിനെ മറികടന്ന് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു‌ വൈക്കം സത്യാഗ്രഹം.

  • ഈ സത്യാഗ്രഹത്തിന് ശ്രീനാരായണ ഗുരു, മഹാത്മാഗാന്ധി തുടങ്ങിയ പ്രമുഖരുടെ പിന്തുണയുണ്ടായിരുന്നു.


Related Questions:

എളേരി എസ്റ്റേറ്റ് സമരം നടന്ന വർഷം?
കുരുമുളകിന്റെ വ്യാപാരകുത്തക ബ്രിട്ടീഷുകാർ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കലാപം ?
ആരുടെ അഭ്യർത്ഥന മാനിച്ച് കൊണ്ടാണ് 1932 ഒക്ടോബർ 2-ന് കെ. കേളപ്പൻ ഗുരുവായൂർ സത്യാഗ്രഹം അവസാനിപ്പിച്ചത് ?
Punnapra-Vayalar event happened in:
എടച്ചേന കുങ്കൻ നായർ, തലയ്ക്കൽ ചന്തു, കണ്ണവത്ത് ശങ്കരൻ നമ്പ്യാർ, കൈതേരി അമ്പു എന്നിവർ ഏതു കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?