ഭാരതത്തിലെ പ്രസിദ്ധരായ കലാകാരന്മാരിൽ അഗ്രഗണ്യരുടെ കൂട്ടത്തിൽ പെട്ട ചിത്രകാരനാണ് നന്ദലാൽ ബോസ്. ഇദ്ദേഹം മഹാകവി രവീന്ദ്രനാഥ് ടാഗോറിന്റെ അനന്തരവനായ പ്രസിദ്ധ ചിത്രകാരൻ അവനീന്ദ്രനാഥ് ടാഗോറിന്റെ ശിഷ്യനായിരുന്നു. 1922-ൽ അദ്ദേഹം ശാന്തിനികേതനിലെ കലാവിഭാഗത്തിൽ ( സ്കൂൾ ഓഫ് ആർട്സ്) പ്രിൻസിപ്പലായി. ഭാരതരത്നം, പദ്മശ്രീ തുടങ്ങിയ ഭാരതസർക്കാർ അവാർഡുകളിൽ ചേർക്കാൻ അനുയോജ്യമായ ചിത്രങ്ങൾ തയ്യാറാക്കാൻ ജവഹർലാൽ നെഹ്‌റു നന്ദലാൽ ബോസിനേയാണ് കണ്ടെത്തിയത്.