Challenger App

No.1 PSC Learning App

1M+ Downloads
സന്താളുകളുടെ ബിംബമായി കണക്കാക്കുന്നത് :

Aകലപ്പ

Bചൂട്ടൻ

Cകൈക്കോട്ട്

Dമാടൻ

Answer:

A. കലപ്പ

Read Explanation:

പഹാരി കലാപം

  • ബംഗാൾ പ്രവിശ്യ എന്ന് അറിയപ്പെട്ടിരുന്നത് - ഇന്നത്തെ ഒഡീഷ, ഝാർഖണ്ഡ്, അസം, ബംഗ്ലാദേശ് എന്നിവ ഉൾപ്പെട്ട പ്രദേശങ്ങൾ

  • ബംഗാൾ പ്രവിശ്യയിലെ കുന്നിൻ പ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത് - രാജ്മഹൽ കുന്നുകൾ

  • രാജമഹൽ കുന്നുകളിലെ പരമ്പരാഗതമായ വനങ്ങളിൽ വസിച്ചിരുന്നവർ - പഹാരികൾ

  • പഹാരികൾ കൃഷിക്കായി ഉപയോഗിച്ച ഏക ആയുധം - കൈക്കോട്ട് (പഹാരികളുടെ ബിംബം)

  • ക്ഷാമകാലത്ത് പഹാരികൾ നടത്തിയിരുന്ന ആക്രമങ്ങളിൽ നിന്നും അതിജീവിക്കാൻ ഗോത്ര മുഖ്യന്മാർക്ക് കപ്പം നൽകിയിരുന്നത്

  • ജമീന്ദാർമാർ

  • രാജ്മഹൽ കുന്നുകളിലൂടെയുള്ള കച്ചവടപ്പാത ഉപയോഗിക്കുന്ന കച്ചവടക്കാർ

  • പഹാരികളെ സംഘട്ടനത്തിലേക്ക് നയിച്ച കാരണങ്ങൾ

  • ബ്രിട്ടീഷുകാരുടെ സഹായത്തോടെ വനം വെട്ടിത്തെളിച്ചുകൊണ്ടുള്ള കൃഷിയുടെ വ്യാപനം

  • പഹാരികളെ സംസ്കാരമുള്ളവരാക്കാനും, ആധുനിക കൃഷി പരിശീലിപ്പിക്കാനുമുള്ള ബ്രിട്ടീഷുകാരുടെ ശ്രമം.

  • സമാധാനം നിലനിർത്തുന്നതിന് നിശ്ചിത തുക ബത്തയായി ഗോത്രമുഖ്യന്മാർക്ക് നൽകാമെന്ന് ധാരണ മുന്നോട്ട് വച്ച് അനുരഞ്ജനത്തിന് തയ്യാറായത് - ബ്രിട്ടീഷുകാർ

  • ബ്രിട്ടീഷുകാരുടെ അനുരഞ്ജന ശ്രമത്തെ ഭൂരിഭാഗം ഗോത്രമുഖ്യന്മാരും എതിർത്തു.

  • ബ്രിട്ടീഷുകാരും ജമീന്ദാരുമായുള്ള ഓരോ ഏറ്റുമുട്ടലിനൊടുവിലും പഹാരികൾ വനത്തിന്റെ ഉൾഭാഗത്തേക്ക് വലിഞ്ഞു.

  • പഹാരികൾ കൂടുതൽ ഉൾഭാഗത്തേക്ക് താമസം മാറ്റേണ്ടിവന്നതിന്റെ കാരണം - ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചിരുന്ന സന്താൾ വിഭാഗം രാജ്മഹൽ താഴ്വരകളിൽ സ്ഥിര താമസമാരംഭിക്കുകയും കലപ്പ ഉപയോഗിച്ചും വനങ്ങൾ വെട്ടിത്തെളിച്ചും കൃഷി ആരംഭിക്കുകയും ചെയ്തതിനെ തുടർന്ന്

  • സന്താളുകളുടെ ബിംബമായി കണക്കാക്കുന്നത് - കലപ്പ


Related Questions:

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ കലാപം തിരിച്ചറിയുക :

  • ജമീന്ദാർമാരുടെ ചൂഷണത്തിനെതിരായി കിഴക്കൻ ബംഗാളിലെ കർഷകർ നടത്തിയ കലാപം

  • നേതൃത്വം നൽകിയത് - ഇഷാൻ ചന്ദ്ര റോയ്

  • കലാപത്തെ അനുകൂലിച്ച പ്രമുഖ വ്യക്തികൾ - ബങ്കിം ചന്ദ്ര ചാറ്റർജി, ആർ.സി.ദത്ത്

Who was the ruler of Delhi at the time of the battle of Buxar?
ഇന്ത്യയിൽ ഇംഗ്ലീഷുകാരുടെ ആദ്യത്തെ വ്യാപാര കേന്ദ്രം.

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ? 

  1. 1802 ഡിസംബർ 31-ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും പൂനയിലെ മറാഠാ പേഷ്വാ ആയിരുന്ന ബാജി റാവു രണ്ടാമനും തമ്മിൽ പൂനാ യുദ്ധത്തിനുശേഷം ഒപ്പുവച്ച ഉടമ്പടിയാണ് ബാസെയ്ൻ ഉടമ്പടി. 
  2. മറാത്ത സാമ്രാജ്യത്തിന്റെ പതനത്തിന് നിർണ്ണായകയമായ വഴിയൊരുക്കിയത് ഈ ഉടമ്പടിയാണ്.
കട്ടബൊമ്മൻ കലാപത്തിന്റെ മറ്റൊരു പേര് ?