Challenger App

No.1 PSC Learning App

1M+ Downloads
സന്താൾ കലാപത്തെ തുടർന്ന് ബ്രിട്ടീഷുകാർ രൂപീകരിച്ച ജില്ല ?

Aസന്താൾ ഇൻഫാൾ

Bസന്താൾ പർഗാനാസ്

Cസന്താൾ ഹിംലയം

Dസന്താൾ ദാർജിലിംഗ്

Answer:

B. സന്താൾ പർഗാനാസ്

Read Explanation:

സന്താൾ കലാപം

  • ഇന്നത്തെ ബംഗാൾ, ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി രാജ്മഹൽ കുന്നുകളിലെ താഴ്വരയിൽ ജീവിച്ചിരുന്ന സന്താൾ ഗോത്ര വിഭാഗത്തിലെ ജനത നടത്തിയ കലാപം - സന്താൾ കലാപം

  • സാന്താൾ കലാപം നടന്നത് - കൊള്ളപ്പലിശക്കാരുടെയും കമ്പനി ഉദ്യോഗസ്ഥന്മാരുടെയും ചൂഷണത്തിനെതിരെ

  • ദാമിൻ-ഇ-കോഹ് എന്ന പേരിൽ വലിയൊരു ഭൂപ്രദേശം വേർതിരിച്ച് സന്താളുകൾക്ക് നൽകപ്പെട്ടത് - 1832-ഓടെ

  • സന്താൾ കലാപത്തിൽ ഏകദേശം 15000 ൽ അലധികം സാന്താൾ ജനതയാണ് ജീവൻ ബലിയർപ്പിച്ചത്.

  • സന്താൾ കലാപത്തെ തുടർന്ന് ബ്രിട്ടീഷുകാർ രൂപീകരിച്ച ജില്ല - സന്താൾ പർഗാനാസ്

  • സന്താൾ കലാപത്തിന് നേതൃത്വം നൽകിയ പ്രാദേശിക നേതാക്കൾ - സിദ്ധു, കാൻഹു

  • സന്താൾ കലാപത്തിനുശേഷമാണ് (1855-56) ഭഗൽപൂർ, ബിർഭം എന്നീ ജില്ലകളിൽ നിന്ന് അയ്യായിരത്തി അഞ്ഞൂറ് ചതുരശ്ര മൈൽ വേർതിരിച്ചെടുത്ത് സന്താൾ പർഗാന രൂപീകരിച്ചത്.

  • സിദ്ദുവിന്റെയും കാൻഹുവിന്റെയും സ്മരണാർത്ഥം ഇന്ത്യൻ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം - 2002

  • സാന്താൾ ഗോത്രകലാപത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 'Elementary Aspect of Peasant Insurgency' യുടെ രചയിതാവ് - റാണജിത്ത് ഗുഹ

  • സാഫാ ഹാർ മൂവ്മെന്റ് ബന്ധപ്പെട്ടിരിക്കുന്നത് - സന്താളുകളുമായി


Related Questions:

രണ്ടാം മറാത്ത യുദ്ധകാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ജസ്വന്ത് റാവു ഹോൾക്കർ, ദൗലത്ത് റാവു സിന്ധ്യ, റാഘോജി ബോൻസ്‌ലെ തുടങ്ങിയ രാഷ്ട്രതന്ത്രജ്ഞൻമാർക്കൊന്നും മികവുറ്റ ഭരണം കാഴ്ചവെക്കാൻ സാധിച്ചില്ല. 

2.മറാത്ത ഭരണാധികാരികളെ ശത്രുക്കൾ ആയിട്ടാണ് ബ്രിട്ടീഷ് സേനയുടെ സർവ്വസൈന്യാധിപൻ ആയിരുന്ന വെല്ലസ്ലി പ്രഭു  കണ്ടിരുന്നത്. 

3.അധികാരത്തിനുവേണ്ടി മറാത്ത ഭരണാധികാരികൾ തമ്മിൽ പോരടിക്കാൻ തുടങ്ങി.

4.ഈ ആഭ്യന്തരകലഹം ബ്രിട്ടീഷുകാരുടെ വിജയത്തിന് നിർണായകമായി.

Who was Lord Morley?
ഒറീസയിലെ ഗജപതി രാജാക്കന്മാർക്കു കീഴിൽ സൈനിക ജോലിയിലും പാട്ട് കൃഷിയിലും ഏർപ്പെട്ടിരുന്ന സമൂഹം അറിയപ്പെട്ടിരുന്നത് :

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ കലാപം തിരിച്ചറിയുക :

  • ജമീന്ദാർമാരുടെ ചൂഷണത്തിനെതിരായി കിഴക്കൻ ബംഗാളിലെ കർഷകർ നടത്തിയ കലാപം

  • നേതൃത്വം നൽകിയത് - ഇഷാൻ ചന്ദ്ര റോയ്

  • കലാപത്തെ അനുകൂലിച്ച പ്രമുഖ വ്യക്തികൾ - ബങ്കിം ചന്ദ്ര ചാറ്റർജി, ആർ.സി.ദത്ത്

The Jallianwala Bagh Massacre happened in the context of which Gandhian Satyagraha?