App Logo

No.1 PSC Learning App

1M+ Downloads
സബർമതി ആശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

Aഅലഹബാദ്

Bഅഹമ്മദാബാദ്

Cപോർബന്തർ

Dദണ്ഡി കടപ്പുറം

Answer:

B. അഹമ്മദാബാദ്

Read Explanation:

ഗുജറാത്തിലെ സബർമതി നദീതീരത്ത് ഗാന്ധിജി സ്ഥാപിച്ച ആശ്രമമാണ് സബർമതി ആശ്രമം. ഗാന്ധി ആശ്രമം, ഹരിജൻ ആശ്രമം, സത്യാഗ്രഹ ആശ്രമം എന്നീ പേരുകളിലെല്ലാം ഈ ആശ്രമം അറിയപ്പെടുന്നു. അഹമ്മദാബാദ് നഗരത്തിൽ നിന്ന് വടക്കുമാറി പ്രശാന്ത സുന്ദരമായ സ്ഥലത്താണ് സബർമതി ആശ്രമം. ഗാന്ധിജി തന്റെ ജീവിതത്തിലെ ഏകദേശം 12 വർഷങ്ങൾ ഈ ആശ്രമത്തിലാണ് ചിലവഴിച്ചത്.


Related Questions:

തിങ്കതിയ സമ്പ്രദായവുമായി ബന്ധപ്പെട്ട ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ഏതായിരുന്നു ?

ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യകാല സമരങ്ങളുടെ ഫലങ്ങള്‍ എന്തെല്ലാമായിരുന്നു?

1.ഗാന്ധിജിയുടെ സമരരീതിയും ആശയങ്ങളും പരിചയപ്പെടാന്‍ സാധാരണക്കാര്‍ക്ക് കഴിഞ്ഞു

2.ദേശീയപ്രസ്ഥാനത്തിലേക്ക് സാധാരണക്കാര്‍ എത്തി.

3.ഗ്രാമപ്രദേശത്തേക്ക് ദേശീയപ്രസ്ഥാനം വ്യാപിച്ചു.

4.ഗാന്ധിജി എല്ലാ വിഭാഗം ജനങ്ങളുടെയും നേതാവായി.

ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ ഏവ ?

  1. ഖേദ സമരം
  2. മീററ്റ് സമരം
  3. ചമ്പാരൻ സമരം
  4. ഹോം റൂൾ സമരം
    "രാഷ്ട്രീയ രംഗത്തെ ഏറ്റവും പൂർണ്ണനായ മനുഷ്യൻ" എന്ന് ഗോഖലയെ വിശേഷിപ്പിച്ചത് ആര് ?
    താഴെപ്പറയുന്നവയിൽ ഏത് സമരവുമായി ബന്ധപ്പെട്ടാണ് “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന മുദ്രാവാക്യം ഗാന്ധിജി ഉയർത്തിയത് ?