App Logo

No.1 PSC Learning App

1M+ Downloads
സമയമേഖല എന്ന ആശയം വിനിമയം ചെയ്യുമ്പോൾ ഏതു സാങ്കല്പിക രേഖയ്ക്കാണ് നിങ്ങൾ കൂടുതൽ ഊന്നൽ നൽകുന്നത് ?

Aഭൂമധ്യരേഖ

Bഅച്ചുതണ്ട്

Cഅക്ഷാംശം

Dരേഖാംശം

Answer:

D. രേഖാംശം

Read Explanation:

  • ഭൂമിയുടെ ഭ്രമണഫലമായുണ്ടാകുന്ന പ്രതിഭാസമാണ് സമയമേഖലകൾ.

  • ഭൂമിയുടെ പടിഞ്ഞാറുനിന്നും കിഴക്കോട്ടുള്ള ഓരോ ഭ്രമണത്തിനും 24 മണിക്കൂർ എടുക്കുന്നു. അതായത് 15° രേഖാംശീയ ദൂരം സഞ്ചരിക്കുന്നതിന് ഒരു മണിക്കൂർ എടുക്കുന്നു. ഇങ്ങനെ കണക്കാക്കിയാൽ ഭൂമിയെ 15° ഇടവിട്ടുള്ള 24 സമയമേഖലകളാക്കി തിരിക്കാം.

  • സമയമേഖലകളുടെ നിർണയത്തിന് അടിസ്ഥാനരേഖയായി പരിഗണിച്ചിട്ടുള്ളത് ഗ്രീൻവിച്ച് രേഖയാണ്. ഈ രേഖയിൽ നിന്നും കിഴക്കോട്ടു പോകുന്തോറും 1°ക്ക് 4 മിനിട്ട് എന്ന ക്രമത്തിൽ സമയക്കൂടുതലും പടിഞ്ഞാറോട്ട് പോകുന്തോറും അത്രതന്നെ സമയക്കുറവും അനുഭവപ്പെടുന്നു.

  • ഭൂമിയിൽ പൊതുവേ രേഖാംശങ്ങൾക്കിടയിലായി ഒരേ ഔദ്യോഗികസമയം അഥവാ പ്രാദേശികസമയം പാലിക്കുന്ന മേഖലയെ സമയമേഖല എന്നു പറയുന്നു.

  • പ്രധാന സമയമേഖലകൾ, അന്താരാഷ്ട്ര സമയക്രമത്തിൽനിന്നുമുള്ള (UTC) വ്യത്യാസമായാണ് പ്രാദേശികസമയം കണക്കാക്കുന്നത്.

Standard_time_zones_of_the_world.jpg

Related Questions:

2023 നവംബറിൽ വടക്കു പടിഞ്ഞാറൻ യൂറോപ്പിൽ നാശനഷ്ടം ഉണ്ടാക്കിയ കൊടുങ്കാറ്റ് ഏത് ?
ഗ്രഹങ്ങളെ വലം വയ്ക്കുന്ന ആകാശഗോളങ്ങൾക്ക് പറയുന്ന പേര് എന്ത് ?
ഇന്ത്യയെക്കൂടാതെ രവീന്ദ്രനാഥ ടാഗോർ ദേശീയ ഗാനം രചിച്ച മറ്റൊരു രാജ്യം ?
ഇന്ത്യയിൽ ആദ്യമായി ഒരു മലിനീകരണ നിയന്ത്രണ നിയമം പാസ്സാക്കിയ വർഷം ?
ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആകെ വിസ്തൃതി ?