App Logo

No.1 PSC Learning App

1M+ Downloads
സമാധാന സമയത്തും യുദ്ധ സമയത്തും മനുഷ്യരുടെ കഷ്ടപ്പാടുകൾ തടയുകയോ നീക്കം ചെയ്യുകയോ ചെയ്യുന്ന പ്രവർത്തനങ്ങൾ നടത്തുക എന്നതാണ്____ സംഘടനയുടെ പ്രധാന പ്രവർത്തനം

Aനാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ

Bദേശീയ ആരോഗ്യ ദൗത്യം

Cദേശീയ ആരോഗ്യ അതോറിറ്റി

Dറെഡ് ക്രോസ്

Answer:

D. റെഡ് ക്രോസ്

Read Explanation:

റെഡ്‌ക്രോസ്‌

  • യുദ്ധക്കെടുതികളിൽ ഇരയാകുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട സംഘടന 
  • റെഡ് ക്രോസ് സ്ഥാപിതമായ വർഷം - 1863 
  • റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം - ജനീവ (സ്വിറ്റ്‌സർലൻഡ്) 
  • അന്താരാഷ്ട്ര റെഡ് ക്രോസ് ഡേ - മെയ് 8 (ഡ്യുനന്റിന്റെ ജന്മദിനം) 
  • റെഡ് ക്രോസ് ആപ്തവാക്യം - ചാരിറ്റി ഇന്‍ വാര്‍
  • അന്താരാഷ്ട്ര റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ - ഹെൻറി ഡ്യുനൻറ് 
  • 1901 ലെ പ്രഥമ സമാധാന നൊബേൽ സമ്മാനത്തിന് അർഹനായ റെഡ്ക്രോസ് സ്ഥാപകൻ - ഹെൻറി ഡ്യുനൻറ്

  • 1917, 1944, 1963 വര്‍ഷങ്ങളില്‍ സമാധാന നൊബേലിന്‌ അര്‍ഹമായ സംഘടന
  • ഏറ്റവും കൂടുതൽ തവണ നോബൽ സമ്മാനത്തിന് അര്‍ഹമായ സംഘടന - റെഡ്‌ക്രോസ്‌ (3 തവണ) 
  • യുദ്ധത്തടവുകാരോട് മനുഷ്യത്വപരമായി പെരുമാറാനുള്ള പെരുമാറ്റച്ചട്ടമായ ജനീവ കൺവെൻഷൻ റെഡ് ക്രോസ് സംഘടനയുടെ പ്രേരണയിലാണ് നിലവിൽ വന്നത് 

  • ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം - ന്യൂ ഡൽഹി 
  • ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി പ്രവർത്തനം ആരംഭിച്ച വർഷം - 1920 12.
  • ഇന്ത്യൻ ലെജിസ്ലേറ്റീവ് കൗൺസിൽ ആക്ട് XV പ്രകാരമാണ് ഇന്ത്യയിൽ റെഡ് ക്രോസ് സൊസൈറ്റി ആരംഭിച്ചത് 
  • ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രസിഡന്റ്  - ഇന്ത്യൻ രാഷ്‌ട്രപതി 
  • ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ചെയർമാൻ - കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി
  • അവശരും വികലാംഗരുമായ ഭടന്മാർക്കു വേണ്ടി റെഡ് ക്രോസ് 1946 ൽ നിർമ്മിച്ച ഭവനം സ്ഥിതി ചെയ്യുന്നത് - ബാംഗ്ലൂർ

  • കേരള റെഡ് ക്രോസ് ഘടകത്തിന്റെ പ്രസിഡന്റ്  - സംസ്ഥാന ഗവർണ്ണർ
  • കേരള റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം? - വഞ്ചിയൂർ (തിരുവനന്തപുരം)

  • 2013-ല്‍ നൂറ്റിയമ്പതാം വാര്‍ഷികം ആഘോഷിച്ച സംഘടന 
  • റെഡ്‌ക്രോസിന്റെ പതാകയുടെ നിറം - വെള്ള പതാകയിൽ ചുവപ്പ് നിറത്തിലുള്ള കുരിശിന്റെ ചിത്രം 
  • 2005 ൽ റെഡ്‌ക്രോസ്‌ സംഘടന അംഗീകരിച്ച പുതിയ ചിഹ്നം - റെഡ് ക്രിസ്റ്റൽ 

Related Questions:

ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം ഏത്?
2-deoxy-D-glucose (2-DG), which was recently approved by the DCGI, has been developed by which institution?
ലോകത്തിൽ പോളിയോ വൈറസിന്റെ ഏറ്റവും വലിയ റിസർവ് ആയി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നഗരം ഏത്?
താഴെ പറയുന്ന രോഗങ്ങളിൽ വൈറസ് മഹാമാരിയുടെ കൂട്ടം :
രാജ്യത്തെ എല്ലാ ജനവിഭാഗങ്ങൾക്കും ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷാ ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത്?