സമാനമായ സ്‌പീഷീസുകൾ ചേർന്നുണ്ടാകുന്ന ജീവികളുടെ കൂട്ടമാണ് ജീനസ്.എന്നാൽ ജീനസുകൾ ചേർന്നുണ്ടാകുന്ന വർഗീകരണതലമെത്?
Aഫാമിലി
Bഓർഡർ
Cക്ലാസ്
Dഇവയൊന്നുമല്ല
Answer:
A. ഫാമിലി
Read Explanation:
വർഗീകരണതലങ്ങൾ
ജീവശാസ്ത്ര നിർവചനപ്രകാരം സ്വാഭാവിക ലൈംഗികപ്രജനനത്തിലൂടെ പ്രത്യുൽപ്പാദനശേഷിയുള്ള സന്താനങ്ങളെ സൃഷ്‌ടിക്കാൻ കഴിയുന്ന ജീവികളുടെ ഗണമാണ് സ്‌പീഷിസ് (Species).
സ്പീഷീസാണ് വർഗീകരണത്തിലെ അടിസ്ഥാനതലം
സവിശേഷതക ളിൽ ഏറ്റവും അധികം സാമ്യം പുലർത്തുന്നത് ഒരു സ്‌പീഷീസിൽ ഉൾപ്പെടുന്ന അംഗങ്ങൾ തമ്മിലാണ്.
സമാനമായ സ്‌പീഷീസുകൾ ചേർന്നുണ്ടാകുന്ന ജീവികളുടെ കൂട്ടമാണ് ജീനസ്.
ജീനസുകൾ ചേർന്ന് ഫാമിലിയും ഫാമിലികൾ ചേർന്ന് ഓർഡറും രൂപപ്പെടുന്നു.
ഓർഡറുകൾ ചേർന്നതാണ് ക്ലാസ്.
ബന്ധപ്പെട്ട ക്ലാസുകൾ ചേർന്നാണ് ഫൈലം രൂപപ്പെടുന്നത്.
എല്ലാ ഫൈലങ്ങളും ചേർന്നതാണ് ഏറ്റവും ഉയർന്ന തലമായ കിങ്ഡം.