Challenger App

No.1 PSC Learning App

1M+ Downloads
സമുദ്രതട വ്യാപനം(Sea floor spreading) എന്ന് പ്രതിഭാസം ഇവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവിയോജക സീമ

Bസംയോജക സീമ

Cഛേദക സീമ

Dഇവയൊന്നുമല്ല

Answer:

A. വിയോജക സീമ

Read Explanation:

വിയോജക സീമ

  • രണ്ട് ഫലകങ്ങൾ പരസ്പരം അകന്നു പോകുന്ന അതിരുകൾക്ക് പറയുന്ന പേര്  വിയോജക സീമ എന്നാണ്.
  • വിയോജക സീമകളിൽ ഫലകങ്ങൾ പരസ്പരം അകലുന്നതിന്റെ ഫലമായി ഇവക്കിടയിലൂടെ മാഗ്മ പുറത്തേക്ക് വരികയും തണുത്തുറഞ്ഞ പർവ്വതങ്ങൾ രൂപാന്തരപ്പെടുകയും ചെയ്യുന്നു.
  • കടൽത്തറകൾ രൂപപ്പെടുന്നതിന് കാരണമായ പ്രതിഭാസം കൂടിയാണ് വിയോജക സീമ.
  • വിയോജക സീമകളിലൂടെ പുറത്തേക്കു വരുന്ന മാഗ്മ ഫലക അതിരുകളിൽ തണുത്തുറയുന്നതിൻ്റെ ഫലമായി പുതിയ കടൽത്തറകൾ രൂപം കൊള്ളുന്നു 
  • ഈ പ്രതിഭാസത്തെ സമുദ്രതട വ്യാപനം(Sea floor spreading) എന്ന് വിളിക്കുന്നു.
  • മധ്യ അറ്റ്ലാന്റിക് പർവ്വതനിര വിയോജക സീമയക്ക് ഉദാഹരണമാണ്.

Related Questions:

ഭൂമധ്യ രേഖയുടെ ഇരുവശവും 30 ° ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഭൂമധ്യ രേഖ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ
________commonly known as 'October heat'.
ഇന്ത്യയിൽ ആദ്യമായി നെഗറ്റിവ് ജനസംഖ്യ വളർച്ച ഉണ്ടായ വർഷം ഏതാണ് ?
വൻകര ഭൂവൽക്കത്തിന്റെ കനം എത്ര കിലോമീറ്ററാണ് ?
Sandstone is which type of rock?