App Logo

No.1 PSC Learning App

1M+ Downloads
സമുദ്രത്തിലെ രാസവസ്തുകൾക്ക് ഉണ്ടായ മാറ്റമാണ് ജീവനായി ഉത്ഭവിച്ചത് എന്ന സിദ്ധാന്തം :

Aപാൻസ്‌പെർമിയ

Bബിഗ് ബാംഗ്

Cരാസപരിണാമ സിദ്ധാന്തം

Dഇതൊന്നുമല്ല

Answer:

C. രാസപരിണാമ സിദ്ധാന്തം


Related Questions:

ചാൾസ് ഡാർവിൻ ഗാലപ്പഗോസ് ദ്വീപുകളിലേക്ക് യാത്ര നടത്തിയ കപ്പലിൻ്റെ പേരെന്താണ് ?

തന്നിരിക്കുന്ന സവിശേഷതകള്‍ വിശകലനം ചെയ്ത് ഈ സവിശേഷതകളോടുകൂടിയ മനുഷ്യന്റെ പൂര്‍വ്വികര്‍ ആര് എന്ന് കണ്ടെത്തുക:

1.കട്ടിയുള്ള കീഴ്ത്താടി

2.നിവര്‍ന്നുനില്‍ക്കാനുള്ള കഴിവ്

3.1000 ക്യുബിക് സെന്റീ മീറ്റര്‍ മസ്തിഷ്ക വ്യാപ്തം


ഡാർവിൻ ഗാലപ്പഗോസ് ദ്വീപിലേക്ക് സഞ്ചരിച്ച കപ്പൽ ഏതാണ് ?

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

1.വ്യതിയാനങ്ങള്‍ രൂപപ്പെടുന്നതെങ്ങനെ എന്ന് വിശദീകരിക്കാന്‍ ചാള്‍സ് ഡാര്‍വിന് കഴിഞ്ഞില്ല.ഇതായിരുന്നു അദ്ദേഹം രൂപപ്പെടുത്തിയ പരിണാമസിദ്ധാന്തത്തിന്റെ മുഖ്യപോരായ്മ.

2.വ്യതിയാനങ്ങള്‍ക്ക് കാരണമായ ഉല്‍പരിവര്‍ത്തനങ്ങളാണ് ജീവിഗണങ്ങളുടെ പരിണാമത്തിലേയ്ക്ക് നയിക്കുന്നത് എന്ന് പില്‍ക്കാലഗവേഷണങ്ങള്‍ തെളിയിച്ചു. ജനിതകശാസ്ത്രം, കോശവിജ്ഞാനീയം, ഭൗമശാസ്ത്രം എന്നീ മേഖലകളിലെ കണ്ടെത്തലുകള്‍ വ്യതിയാനങ്ങള്‍ രൂപപ്പെടുന്നതെങ്ങനെ എന്ന് ശാസ്ത്രീയമായി വിശദീകരിച്ചു.

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.പ്രകൃതിനിര്‍ദ്ധാരണ സിദ്ധാന്തം രൂപ്പപെടുത്തുന്ന ഘട്ടത്തില്‍ ഡാര്‍വിനെ വളരെയധികം സ്വാധീനിച്ച ഒരു ജീവി വിഭാഗമാണ് ഗാലപ്പഗോസ് കുരുവികള്‍.

2.കുരുവികളുടെ കൊക്കുകളിലെ വൈവിധ്യമാണ് ഡാർവിനെ ഏറ്റവുമധികം ആകർഷിച്ചത്.

3.ഷഡ്പദഭോജികള്‍ക്ക് ചെറിയ കൊക്കും കള്ളിമുള്‍ച്ചെടി ഭക്ഷിക്കുന്നവയ്ക്ക് നീണ്ട മൂര്‍ച്ചയുള്ള കൊക്കുകളും ഉണ്ടായിരുന്നു. മരംകൊത്തിക്കുരുവികള്‍ക്ക് നീണ്ടുകൂര്‍ത്ത കൊക്കുകളും വിത്തുകള്‍ ആഹാരമാക്കിയിരിക്കുന്നവയ്ക്ക് വലിയ കൊക്കുകളും ഉണ്ടായിരുന്നു. വ്യത്യസ്ത പ്രദേശങ്ങളില്‍ ലഭ്യമായ ആഹാരവസ്തുക്കള്‍ക്കനുസരിച്ച് കുരുവികള്‍ക്ക് നിലനില്‍ക്കാനാകും എന്ന് ഡാർവിൻ കണ്ടെത്തി.