Challenger App

No.1 PSC Learning App

1M+ Downloads
സമൂഹത്തിൽ പൊതുജനാഭിപ്രായം രൂപപ്പെടുന്നതിന് തടസ്സമായി നിൽക്കുന്ന ഘടകങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

Aസാക്ഷരത

Bഡിജിറ്റൽ വിഭജനം

Cദാരിദ്രം

Dതിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ തെറ്റായ പ്രവണതകൾ

Answer:

A. സാക്ഷരത

Read Explanation:

സമൂഹത്തിൽ പൊതുജനാഭിപ്രായം രൂപപ്പെടുന്നതിന് തടസ്സമായി നിൽക്കുന്ന ഘടകങ്ങളാണ്

  • നിരക്ഷരത

  • ഡിജിറ്റൽ വിഭജനം

  • ദാരിദ്രം

  • അനാരോഗ്യകരമായ രാഷ്ട്രീയ പ്രവർത്തനവും രാഷ്ട്രീയപാർട്ടികളിലെ ജനാധിപത്യ രാഹിത്യവും

  • തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ തെറ്റായ പ്രവണതകൾ

  • അഴിമതി


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്കുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. ഒരു വിഷയം പൊതുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അതിൽ പൊതുജനാഭിപ്രായം രുപീകരിക്കുന്നതിനും മാധ്യമങ്ങൾക്ക് കഴിയുന്നു.
  2. അച്ചടിമാധ്യമങ്ങളും, പരമ്പരാഗതമാധ്യമങ്ങളും ജനങ്ങളിൽ സ്വാധീനം ചെലുത്തുന്നുണ്ട്
  3. ഡിജിറ്റൽ മീഡിയ, സാമൂഹികമാധ്യമങ്ങൾ എന്നിവ നവമാധ്യമങ്ങൾക്കുദാഹരണങ്ങളാണ്

    ചുവടെ കൊടുത്തിരിക്കുന്നവയിൽ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ കുടുംബം വഹിക്കുന്ന പങ്കുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം

    1. ഒരു കുട്ടിയുടെ സാമൂഹീകരണപ്രക്രിയ ആരംഭിക്കുന്നത് കുടുംബത്തിൽ നിന്നാണ്
    2. കുടുംബങ്ങളുടെ പരമ്പരാഗതമായ വിശ്വാസങ്ങൾ, ധാരണകൾ തുടങ്ങിയവ കുട്ടിയുടെ അഭിപ്രായരൂപീകരണത്തെ സ്വാധീനിക്കാറുണ്ട്
    3. കുടുംബത്തിൽ നടക്കുന്ന ചർച്ചകളിലും, സംഭാഷണങ്ങളിലും കുട്ടി പങ്കാളിയോ, സാക്ഷിയോ ആണ്.

      ചുവടെ നല്കിയവയിൽ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

      1. വ്യക്തികളുടെ സാമൂഹിക - സാംസ്കാരിക പശ്ചാത്തലം
      2. മനോഭാവം
      3. വിശ്വാസങ്ങൾ
      4. മുൻധാരണകൾ
      5. നേതൃത്വപാടവം
        അഭിപ്രായവോട്ടെടുപ്പ് (Opinion Poll) പ്രധാനമായും എന്തിനാണ് ഉപയോഗിക്കുന്നത്?

        ചുവടെ നല്കിയിരിക്കുന്നവയിൽ പൊതുജനാഭിപ്രായരൂപീകരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

        1. പൊതുജനാഭിപ്രായരൂപീകരണം എന്നത് യാന്ത്രികമായതോ, കൃത്യതയുള്ളതോ, സമയബന്ധിതമായതോ ആയ ഒരു പ്രക്രിയയല്ല
        2. ഈ പ്രക്രിയയിൽ ചില അഭിപ്രായങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുകയും, അതൊരു പൊതു അഭിപ്രായമായി ഉയർന്നുവരുകയും ചെയ്യുന്നു.
        3. ഔപചാരികവും, അനൗപചാരികവുമായ പ്രക്രിയകളിലൂടെയാണ് പൊതുജനാഭിപ്രായം രൂപപ്പെട്ടുവരുന്നത്.