Challenger App

No.1 PSC Learning App

1M+ Downloads

സമ്പദ്വ്യവസ്ഥയില്‍ പണലഭ്യത കുറയ്ക്കുന്നതിന്‌ RBI യുടെ ഏറ്റവും മികച്ച നയ സംയോജനം ഏതാണ്‌ ?

  1. റിവേഴ്‌സ്‌ റിപ്പോ നിരക്ക്‌ കുറയ്ക്കുക, കരുതല്‍ ധനാനുപാതം വര്‍ദ്ധിപ്പിക്കുക,ബോണ്ടുകളുടെ ഓപ്പണ്‍ മാര്‍ക്കറ്റ്‌ വില്‍പ്പന.
  2. റിപ്പോ നിരക്ക്‌ വര്‍ദ്ധിപ്പിക്കുക, കരുതല്‍ ധനാനുപാതം വര്‍ദ്ധിപ്പിക്കുക, ബോണ്ടുകളുടെ ഓപ്പണ്‍ മാര്‍ക്കറ്റ്‌ വില്‍പ്പന.
  3. റിപ്പോ നിരക്ക്‌ കുറയ്ക്കുക, ബാങ്ക്‌ നിരക്ക്‌ കുറയ്ക്കുക, ബോണ്ടുകളുടെ ഓപ്പണ്‍ മാര്‍ക്കറ്റ്‌ വാങ്ങല്‍.

    Ai മാത്രം

    Bii മാത്രം

    Cഎല്ലാം

    Dഇവയൊന്നുമല്ല

    Answer:

    B. ii മാത്രം

    Read Explanation:

    റിപ്പോ നിരക്ക് (Repo Rate )

    • റിസർവ്ബാങ്ക്, വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന കടങ്ങൾക്ക് ഈടാക്കുന്ന പലിശയുടെ നിരക്കിനെ 'റിപ്പോ നിരക്ക്' എന്ന് വിളിക്കുന്നു.
    • 'റീ പർച്ചേസ് ഓപ്ഷൻ' എന്നതാണ് ഇതിൻറെ പൂർണ്ണരൂപം
    • റിപ്പോ നിരക്കിൽ മാറ്റങ്ങൾ വരുത്തിയും റിസർവ് ബാങ്ക് പണപ്പെരുപ്പം നിയന്ത്രിക്കുന്നു.
    • പണപ്പെരുപ്പം ഉണ്ടായാൽ റിസർബാങ്ക് റിപ്പോ നിരക്ക് വർദ്ധിപ്പിക്കുന്നു
    • ഇത് സമ്പദ് വ്യവസ്ഥയിലെ പണം ലഭ്യത കുറയ്ക്കുകയും പണപ്പെരുപ്പം തടയാൻ സഹായിക്കുകയും ചെയ്യുന്നു.

    ക്യാഷ് റിസർവ് റേഷ്യോ (C.R.R)(കരുതല്‍ ധനാനുപാതം)

    • ഇന്ത്യയിൽ, എല്ലാ ബാങ്കുകളും ഒരു നിശ്ചിത തുക റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ടതുണ്ട്.
    • ഇതിനെ ക്യാഷ് റിസർവ് റേഷ്യോ എന്ന് വിളിക്കുന്നു.
    • വിപണിയിലെ പണലഭ്യത നിയന്ത്രിക്കാൻ ആർബിഐ ആഗ്രഹിക്കുമ്പോൾ സാധാരണയായി ഇത് വർദ്ധിപ്പിക്കും.

    Related Questions:

    1946 ലെ നോട്ട് നിരോധന സമയത്തെ RBI ഗവർണർ ആരായിരുന്നു ?
    വാണിജ്യ ബാങ്കുകൾ തങ്ങളുടെ മുഴുവൻ ഡെപോസിറ്റിൻ്റെ ഒരു നിശ്ചിത ശതമാനം നിയമാനുസൃതമായി റിസർവ് ബാങ്കിൽ കരുതൽ ധനമായി നിലനിർത്തുന്നതിനെ എന്ത് പറയുന്നു ?
    റിസർവ് ബാങ്കിന്റെ ആസ്ഥാനം എവിടെയാണ് ?
    In which year was the Reserve Bank of India Nationalized ?
    The RBI issues currency notes under the