App Logo

No.1 PSC Learning App

1M+ Downloads
സമ്പൂർണ ഗ്രാമീൺ റോസ്‌കർ യോജന പദ്ധതിയിലെ കേന്ദ്ര സംസ്ഥാന വിഹിതം ഏത് അനുപാതത്തിലാണ് ?

A60:40

B80:20

C75:25

D50:50

Answer:

C. 75:25

Read Explanation:

കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ഈ പദ്ധതി ആരംഭിച്ചത് 2001 സെപ്റ്റംബർ 25 ആണ്. ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലൂടെ ആണ് ഈ പദ്ധതി നടപ്പാക്കി വരുന്നത്.


Related Questions:

ഭരണപരമായ ഏകപക്ഷീയതയ്‌ക്കെതിരായ ഭരണഘടനാ നിയമ പരിഹാരങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. Quasi judicial അധികാരത്താൽ അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റിയെടുക്കുന്ന തീരുമാനത്തെ പുനഃപരിശോധിക്കാനുള്ള അസാധാരണമായ അധികാരം സുപ്രീം കോടതിക്ക് ഭരണഘടനയുടെ 136 -ാം അനുഛേദത്തിലൂടെ ലഭിക്കുന്നു. ഇത് സുപ്രീം കോടതിയുടെ വിവേചനാധികാരമാണ്.
  2. ഇന്ത്യയുടെ ഭൂപ്രദേശത്തിനുള്ളിലുള്ള ഏതെങ്കിലും കോടതിയുടെയോ, ട്രൈബ്യൂണലിന്റെയോ ഏതെങ്കിലും വിധിയ്ക്കോ, ഉത്തരവുകൾക്കോ എതിരായ അപ്പീലിൽ സുപ്രീം കോടതിയിൽ വാദം കേൾക്കാനുള്ള പ്രത്യേക അനുമതി aggrieved party-ക്ക് ഇതിലൂടെ ലഭിക്കുന്നു.

    ഭരണപരമായ ഏകപക്ഷീയതയ്‌ക്കെതിരായ ഭരണഘടനാ നിയമ പരിഹാരങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. ഭരണഘടനയുടെ അനുഛേദം 32(2) പ്രകാരം സുപ്രീം കോടതിക്ക് Habeas Corpus Certiorari, Mandamus, Prohibition, Que warranto തുടങ്ങിയ റിട്ടുകളോ അനുയോജ്യമായ നിർദ്ദേശങ്ങളോ പുറപ്പെടുവിക്കാൻ ഭരണഘടന അധികാരം നൽകുന്നുണ്ട്.
    2. ഭാരതത്തിന്റെ ഭൂപ്രദേശത്തിനുള്ളിലുള്ള ഏതെങ്കിലും കോടതിയോ, ട്രൈബ്യൂണലോ പുറപ്പെടുവിക്കുന്ന Judgment/ decree/determination/ sentence/order എന്നിവയ്ക്കെതിരെ ഭരണഘടനയുടെ 136-ാം അനുഛേദം പ്രകാരം സുപ്രീം കോടതിയിൽ SLP (Special Leave to Appeal) നൽകാൻ കഴിയും.

      "രാഷ്ട്രത്തെ മറ്റ് സ്ഥാപനങ്ങളില്‍നിന്നു വ്യത്യസ്തമാക്കുന്നത് പരമാധികാരമാണ് ".ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

      1.ബാഹ്യനിയന്ത്രണങ്ങളില്ലാതെ ആഭ്യന്തരവിഷയങ്ങളില്‍ തീരുമാനമെടുക്കാനും അന്തര്‍ദേശീയ വിഷയങ്ങളില്‍ സ്വന്തമായ നിലപാടെടുക്കാനുമുള്ള രാഷ്ട്രത്തിന്റെ പൂര്‍ണമായ അധികാരമാണ് പരമാധികാരം.

      2.പരമാധികാരം ഉണ്ടെങ്കില്‍ മാത്രമെ രാഷ്ട്രം നിലവില്‍ വരുകയുള്ളൂ.

      3.പരമാധികാരം രാഷ്ട്രത്തിന് മാത്രമേ ഉണ്ടാവുകയുള്ളൂ.

      താരതമ്യേനെ കുറഞ്ഞ ജനസംഖ്യയുള്ള ജനങ്ങൾ മുഖ്യമായും കാർഷികവൃത്തിയെ ആശ്രയിച്ചു ജീവിക്കുന്നതുമായ പ്രദേശങ്ങളെ എന്ത് പറയുന്നു ?
      ജനങ്ങൾക്കിടയിലെ ഉയർന്ന സാമൂഹിക ബന്ധം, തൊഴിലിലെ സമാനസ്വഭാവം എന്നിവ ഏതിനം വാസസ്ഥലങ്ങളുടെ പ്രത്യേകതയാണ് ?