സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?
A5
B7
C8
D9
Answer:
D. 9
Read Explanation:
സമ്പൂര്‍ണ്ണ ഗ്രാമീണ്‍ റോസ്ഗാര്‍ യോജന (SGRY)
- കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഈ പദ്ധതി ആരംഭിച്ചത് 2001 സെപ്തംബര്‍ 25 നാണ്.
- ഒമ്പതാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ് SGRY അവതരിപ്പിച്ചത്
- ഗ്രാമീണ മേഖലയിലെ ദരിദ്രര്‍ക്ക് ഉത്പാദന ക്ഷമത ഉള്ള തൊഴിലുകള്‍ നല്‍കുക എന്നതാണ് ഇതിന്‍റെ മുഖ്യലക്ഷ്യം.
- എംപ്ലോയീമെന്‍റ് അഷൂറന്‍സ് സ്കീം(ഇ എ എസ്) ജവഹര്‍ ഗ്രാമസമൃദ്ധി യോജന (ജെ ജി എസ് വൈ)എന്നിവ സംയോജിപ്പിച്ചാണ് ഈ പദ്ധതി കൊണ്ടുവന്നത്.
- പദ്ധതി വിഹിതം 75:25 അനുപാതത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കുന്നു.
- ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലൂടെ ആണ് ഈ പദ്ധതി നടപ്പാക്കി വരുന്നത്.
ലക്ഷ്യങ്ങള്‍
- ഗ്രാമീണ മേഖലയിലെ ദാരിദ്രര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക.
- ഗ്രാമീണ മേഖലയില്‍ ഭക്ഷ്യസുരക്ഷവും പോഷക നിലവാരവും ഉറപ്പു വരുത്തുക.