ട്രക്കിയോഫൈറ്റ് സസ്യങ്ങളിൽ കാണപ്പെടുന്ന ഒരു സംവഹന കലയാണ് സൈലം.
വിവിധതരം കോശങ്ങൾ ഉൾപ്പെടുന്ന സങ്കീർണ ഘടനയാണ് ഇതിനുള്ളത്. സസ്യത്തിന്റെ എല്ലാ ഭാഗത്തും ഇവ കാണപ്പെടുന്നു. ഗ്രീക്ക് ഭാഷയിൽ തടി എന്നർത്ഥം വരുന്ന 'സൈലോൺ' എന്ന പദത്തിൽ നിന്നാണ് ഈ കലകൾക്ക് 'സൈലം' എന്ന പേരു ലഭിച്ചത്.