App Logo

No.1 PSC Learning App

1M+ Downloads
സഹസംയോജക സംയുക്തങ്ങൾ പൊതുവേ ജലത്തിൽ -----.

Aലയിക്കുന്നു

Bലയിക്കുന്നില്ല

Cവ്യതിയാനം ഒന്നും സംഭവിക്കുന്നില്ല

Dപ്രവചിക്കാൻ സാധിക്കില്ല

Answer:

B. ലയിക്കുന്നില്ല

Read Explanation:

സഹസംയോജക സംയുക്തങ്ങളുടെ പൊതുസവിശേഷതകൾ:

  • സഹസംയോജക സംയുക്തങ്ങൾ ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളിലും കാണപ്പെടുന്നു.

  • ഇവ പൊതുവേ ജലത്തിൽ ലയിക്കുന്നില്ല.

  • മണ്ണെണ്ണ, കാർബൺ ടെട്രാക്ലോറൈഡ്, ബെൻസീൻ മുതലായ ഓർഗാനിക് ലായകങ്ങളിൽ ഇവ ലയിക്കാറുണ്ട്.

  • ഇവയുടെ ദ്രവണാങ്കവും (Melting point), തിളനിലയും (Boiling point) പൊതുവേ കുറവാണ്.

  • സാധാരണയായി ഇവ വൈദ്യുത ചാലകങ്ങളല്ല.


Related Questions:

ഹൈഡ്രജൻ ക്ലോറൈഡ് രൂപീകരണത്തിൽ പങ്കുവച്ച ഇലക്ട്രോൺ ജോഡികളുടെ എണ്ണം എത്ര ?
---- ന്റെ മറ്റൊരു പേരാണ് ഇലക്ട്രോവാലന്റ് ബന്ധനം (Electrovalent bond).
അലൂമിനിയം ഓക്സൈഡിന്റെ രാസസൂത്രം
സംയുക്ത തന്മാത്രകളിൽ, ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ ആറ്റം, പങ്കുവയ്ക്കപ്പെട്ട ഇലക്ട്രോൺ ജോഡിയെ കൂടുതൽ ----.
ഫെറസ് ക്ലോറൈഡിൽ (FeCl2) അയണിന്റെ സംയോജകത --- ആണ്.