App Logo

No.1 PSC Learning App

1M+ Downloads
സാംസ്കാരിക കൈമാറ്റത്തിനും അറിവു നിർമ്മാണത്തിനും ഭാഷാധ്യാപകർക്ക് പ്രധാന പങ്ക് വഹിക്കാനാകും എന്ന് വാദിച്ചത് ?

Aനോ ചോംസ്കി

Bബന്ദൂര

Cബ്രൂണർ

Dവൈഗോഡ്സ്കി

Answer:

D. വൈഗോഡ്സ്കി

Read Explanation:

സാമൂഹികജ്ഞാന നിര്‍മിതി വാദം 

  • വൈഗോട്സ്കിയുടെ ആശയങ്ങളുടെ അടിത്തറയിൽ രൂപപ്പെട്ട ചിന്താധാരയാണ് സാമൂഹികജ്ഞാന നിർമ്മിതിവാദം.
  • വ്യക്തിയുടെ വിജ്ഞാനാർജനത്തിലും വൈജ്ഞാനിക ഘടനയുടെ വികാസത്തിലും സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെ പങ്ക് നിർണ്ണായകം എന്ന് സിദ്ധാന്തിക്കുന്ന വാദം.
  • പഠനത്തെ അതിൻറെ സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് വേർതിരിച്ചു കാണാനാവില്ല എന്ന് അദ്ദേഹം വിശ്വസിച്ചു.
  • പഠനം എന്നത് ഒരു സജീവ സാമൂഹിക - സാംസ്കാരിക പ്രക്രിയയാണ് എന്ന ആശയമാണ് വൈഗോട്സ്കി മുന്നോട്ട് വെക്കുന്നത്.
  • വിദ്യാർഥി പഠിക്കേണ്ടത് ബുദ്ധിയുടെയും വയസ്സിൻ്റെയും അടിസ്ഥാനത്തിൽ അല്ലെന്നും സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തിൻ്റെ  അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വിശ്വസിച്ചു.
  • സാംസ്കാരിക കൈമാറ്റത്തിനും അറിവു നിർമ്മാണത്തിനും ഭാഷാധ്യാപകർക്ക് പ്രധാന പങ്ക് വഹിക്കാനാകും എന്ന് അദ്ദേഹം വിശ്വസിച്ചു.

Related Questions:

Which statement aligns with Vygotsky’s view on play?
ഗാഗ്നയുടെ പഠനശ്രേണിയിൽ ഏറ്റവും ഉയർന്ന തലത്തിലുള്ളത് ?
മാർക്ക്, ശിക്ഷ, റാങ്ക്, ഇമ്പോസിഷൻ എന്നീ പ്രയോഗങ്ങൾ ഏത് വിദ്യാഭ്യാസ മനശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഗസ്റ്റാൾട്ട് സിദ്ധാന്തത്തിൻ്റെ പ്രധാന ആശയം :
The term spontaneous recovery relates with------------