App Logo

No.1 PSC Learning App

1M+ Downloads
സാക്ഷികളായി കോടതിയിൽ ഹാജരാക്കാൻ കഴിയാത്ത വ്യക്തികളിൽ നിന്ന് ലഭിക്കുന്ന മൊഴികളെ സംബന്ധിച്ച് വിശദീകരിക്കുന്ന BSA സെക്ഷൻ ഏത് ?

Aസെക്ഷൻ 25

Bസെക്ഷൻ 26

Cസെക്ഷൻ 27

Dസെക്ഷൻ 28

Answer:

B. സെക്ഷൻ 26

Read Explanation:

സെക്ഷൻ 26

  • സാക്ഷികളായി കോടതിയിൽ ഹാജരാക്കാൻ കഴിയാത്ത വ്യക്തികളിൽ നിന്ന് ലഭിക്കുന്ന മൊഴികളെ സംബന്ധിച്ച്

സാക്ഷികളായി വിളിക്കപ്പെടാൻ കഴിയാത്ത വ്യക്തികൾ

  • മരിച്ചുപോയവർ

  • കണ്ടെത്താൻ കഴിയാത്തവർ

  • തെളിവ് നൽകാൻ കഴിവില്ലാതായിത്തീർന്നവർ

  • കേസിന്റെ ചുറ്റുപാടുകളിൽ, ന്യായമല്ലാത്തതാണെന്ന് കോടതിക്ക് തോന്നുന്നതും കാലതാമസമോ, ചെലവോ കൂടാതെ ഹാജരാക്കപ്പെടാൻ കഴിയാതിരിക്കുകയോ ചെയ്യുന്ന ആൾ

  • പ്രസ്തുത വ്യക്തികൾ പ്രസക്ത വസ്തുതകളെ സംബന്ധിച്ച് രേഖാമൂലമോ, വാക്കാലോ ചെയ്യുന്ന പ്രസ്താവനകൾ പലപ്പോഴും സ്വയം പ്രസക്ത വസ്തുതകൾ ആകുന്നു

ഉദാ:-

  • ഒരാൾ മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് അയാളുടെ മരണത്തെ സംബന്ധിച്ച് ഏതൊരു വ്യക്തിയോടും അയാൾ പറയുന്ന ഏതൊരു പ്രസ്താവനയും പ്രസക്തമാണ് [Sec 26(a)]

  • മരണപ്പെട്ട വ്യക്തി മരണം മുൻകൂട്ടി കാണുന്നതിന് മുൻപായാലും അവസാനമായി പറഞ്ഞ പ്രസ്താവനയും ഈ ഗണത്തിൽ പെടുന്നു


Related Questions:

നിയമസാധുത പ്രഖ്യാപിക്കുന്നതിനുള്ള ഒരു കേസിൽ B യുടെ നിയമാനുസൃത മകനാണെന്ന് A അവകാശപ്പെടുന്നു. B യുടെ സഹോദരങ്ങളും കസിൻസും A യെ B യുടെ മകനായി സ്ഥിരമായി പരിഗണിച്ചിരുന്നുവെന്ന് കോടതി കരുതുന്നു ഭാരതീയ സാക്ഷ്യ അധിനിവേശം, 2023 പ്രകാരം ഈ തെളിവിൻ്റെ സ്വീകാര്യതയെ താഴെപ്പറയുന്നവയിൽ ഏതാണ് ഏറ്റവും നന്നായി വിശദീകരിക്കുന്നത്?

BSA-ലെ വകുപ്-29 പ്രകാരം തെളിവായി ഉപയോഗിക്കാൻ കഴിയാത്തവ ഏവ?

  1. ജനനം/മരണം സർട്ടിഫിക്കറ്റ്, ഭൂമിരേഖകൾ, പൊലീസ്റിപ്പോർട്ടുകൾ.
  2. സ്വകാര്യ വ്യക്തികളുടെ രേഖകൾ,പരസ്യ പ്രസിദ്ധീകരണങ്ങൾ.
  3. സർക്കാർഉത്തരവുകൾ,പൊതുവിദ്യാഭ്യാസ രേഖകൾ
  4. ഔദ്യോഗികമായുള്ള CCTV ദൃശ്യങ്ങൾ, സെർവർലോഗുകൾ, ഡിജിറ്റൽസർക്കാർരേഖകൾ.

    താഴെ പറയുന്നവയിൽ BSA സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. സെക്ഷൻ 26(f) - മരിച്ച വ്യക്തികൾ തമ്മിലുള്ള രക്തബന്ധം വിവാഹം, ദത്തെടുക്കൽ എന്നിവയിലൂടെയുള്ള ഏതെങ്കിലും ബന്ധത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട പ്രസ്താവന, മരിച്ച വ്യക്തി ഉൾപ്പെട്ട കുടുംബത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും വിൽപത്രത്തിലോ, ആധാരത്തിലോ, കുടുംബവംശാബലിയിലോ,ഏതെങ്കിലും സമാധി ശിലയിലോ, കുടുംബ ചിത്രത്തിലോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, തർക്കത്തിലുള്ള ചോദ്യം ഉന്നയിക്കുന്നതിന് മുൻപ് അത്തരം പ്രസ്താവന നടത്തുമ്പോൾ
    2. സെക്ഷൻ 26(g) - ഏതെങ്കിലും ഇടപാടുമായി ബന്ധപ്പെട്ട ഏതെങ്കിലും ആധാരത്തിലോ, മരണ ശാസനയിലോ, മറ്റു രേഖയിലോ അടങ്ങിയിട്ടുള്ള പ്രസ്താവന
    3. സെക്ഷൻ 26(h) – നിരവധി ആളുകൾ പ്രസ്താവന നടത്തുകയും, പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് വികാരങ്ങളോ ധാരണകളോ പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ
      തൊഴിലിടത്തിൽ ഒരു ജീവനക്കാരൻ നല്‍കിയ രേഖാമൂല്യ പ്രസ്താവന വിശ്വാസയോഗ്യമായ തെളിവായിപരിഗണിക്കും എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
      ഭാരതീയ സാക്ഷ്യ അധിനിവേശം 2023 പ്രകാരം താഴെ പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?