App Logo

No.1 PSC Learning App

1M+ Downloads
സാങ്കേതിക, തൊഴിലധിഷ്ഠിത, പ്രൊഫഷണൽ വിദ്യാഭ്യാസത്തിലേക്കുള്ള പെൺകുട്ടികളുടെ പ്രവേശനം മെച്ചപ്പെടുത്തുന്നത് ശുപാർശ ചെയ്തത് ?

Aദേശീയ അധ്യാപക കമ്മീഷൻ (1999)

Bദേശീയ വിജ്ഞാന കമ്മീഷൻ (2007)

Cദേശീയ വിദ്യാഭ്യാസ നയം (1992)

Dകോത്താരി വിദ്യാഭ്യാസ കമ്മീഷൻ (1964-66)

Answer:

C. ദേശീയ വിദ്യാഭ്യാസ നയം (1992)

Read Explanation:

ദേശീയ വിദ്യാഭ്യാസ നയം (1992)

  • 1986-ലെ ദേശീയ വിദ്യാഭ്യാസ നയം 1992-ൽ പി.വി. നരസിംഹറാവു സർക്കാർ പരിഷ്‌ക്കരിക്കുകയുണ്ടായി 
  • ഇത് ദേശീയ വിദ്യാഭ്യാസ നയം (1992) അഥവാ Programme of Action(POA) എന്നാറിയപ്പെടുന്നു 
  • ഈ നയത്തിന്റെ പ്രധാന ലക്ഷ്യം ജാതി, മത, ലിംഗ, മത വ്യത്യാസമില്ലാതെ എല്ലാ വിദ്യാർത്ഥികൾക്കും താരതമ്യേന നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്ന ഒരു ദേശീയ വിദ്യാഭ്യാസ സമ്പ്രദായം സ്ഥാപിക്കുക എന്നതായിരുന്നു.
  • സ്ത്രീ വിദ്യാഭ്യാസത്തിന് ഈ നയം പ്രത്യേക ഊന്നൽ നൽകി.
  • 'ദേശീയ വികസനത്തിന്റെ താക്കോൽ സ്ത്രീകളാണെന്ന്' പ്രസ്താവിച്ചു 
  • സ്ത്രീകളെ ശാക്തീകരിക്കുന്നതിനും, പിന്നാക്കക്കാർക്കും, ന്യൂനപക്ഷങ്ങൾക്കും അർഹമായ സ്ഥാനം ഉറപ്പാക്കുന്നതിനും വിദ്യാഭ്യാസം ക്രിയാത്മകമായ പങ്ക് വഹിക്കണമെന്ന് ഈ നയം പ്രസ്താവിക്കുന്നു 
  • പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളിലും  പ്രത്യേകമായ ശ്രദ്ധ ഈ നയം ശുപാർഷ ചെയ്യുന്നു 
  • സയൻസ്, വൊക്കേഷണൽ, ടെക്‌നിക്കൽ, കൊമേഴ്‌സ് തുടങ്ങിയ സാങ്കേതികവും, തൊഴിലധിഷ്ഠിതവുമായ വിദ്യാഭ്യാസത്തിലേക്കുള്ള പെൺകുട്ടികളുടെ പ്രവേശനത്തിലും POA ഊന്നൽ നൽകുന്നു

Related Questions:

2023 മാർച്ചിൽ കന്യാകുമാരി ആസ്ഥാനമായ നൂറുൽ ഇസ്ലാം സർവ്വകലാശാലയുടെ വൈസ് ചാൻസലറായി ചുമതയേറ്റത് ആര്‌ ?
യൂണിവേഴ്സിറ്റികളിൽ മതബോധനം നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തിയ വിദ്യാഭ്യാസ കമ്മീഷൻ ഏത് ?
Who has developed the Tamanna tool related to education in India?
യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ രൂപീകരിക്കണം എന്ന ശുപാർശ നൽകിയ കമ്മിറ്റിയുടെ അധ്യക്ഷൻ ?
NKC formed a working group of experts from academia and industry under the chairmanship of IIT Chennai Director Prof. MS Ananth. What was it for?