App Logo

No.1 PSC Learning App

1M+ Downloads
സാധാരണയായി ഒരു വ്യക്തിയിൽ ഹീമോഡയാലിസിസ് നടത്തുന്നത് എപ്പോഴാണ്?

Aവൃക്കകൾക്ക് രക്തത്തെ ഫലപ്രദമായി ഫിൽട്ടർ ചെയ്യാൻ കഴിയാത്തതിനാൽ

Bവൃക്കയിലെ കല്ലുകൾ നീക്കം ചെയ്യാൻ

Cരക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ

Dമൂത്രനാളിയിലെ അണുബാധകൾ ചികിത്സിക്കാൻ

Answer:

A. വൃക്കകൾക്ക് രക്തത്തെ ഫലപ്രദമായി ഫിൽട്ടർ ചെയ്യാൻ കഴിയാത്തതിനാൽ

Read Explanation:

ഹീമോഡയാലിസിസ്

  • വൃക്കകൾ തകരാറിലാകുന്ന അവസ്ഥയിൽ കൃത്രിമ വ്യക്കയിലൂടെ രക്തം കടത്തിവിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്. 
  • ഹീമോഡയാലിസിസിൽ, ഡയലൈസർ ഒരു കൃത്രിമ വൃക്കയായി പ്രവർത്തിക്കുന്നു 

ഹീമോഡയാലിസിസിൻ്റെ ഘട്ടങ്ങൾ :

  1. ധമനിയിൽനിന്ന് മാലിന്യങ്ങളുടെ അളവ് കൂടിയ രക്തം ഡയാലിസിസ് യൂണിറ്റിലേക്ക് കടത്തിവിടുന്നു. രക്തം കട്ടപിടിക്കുന്നത് തടയുന്നതിന് ഹെപ്പാരിൻ ചേർക്കുന്നു.
  2. ഡയാലിസിസ് യൂണിറ്റിലൂടെ രക്തം ഒഴുകുമ്പോൾ രക്തത്തിലെ മാലിന്യങ്ങൾ ഡിഫ്യൂഷനിലൂടെ ഡയാലിസിസ് ദ്രാവകത്തിലേക്ക് വ്യാപിക്കുന്നു
  3. ശുദ്ധീകരിക്കപ്പെട്ട രക്തം തിരികെ സിരകളിലേക്ക് കടത്തിവിടുന്നു.

Related Questions:

വൃക്കയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രസ്താവനകളെ വിലയിരുത്തി,ശരിയായവ തിരഞ്ഞെടുക്കുക:

  1. വ്യക്കാസിര വഴി ഉയർന്ന മർദത്തിലുള്ള രക്തം വ്യക്കകളിൽ എത്തുന്നു.
  2. മാലിന്യങ്ങൾ നീക്കം ചെയ്യപ്പെട്ട രക്തം വ്യക്കാധമനി വഴി മഹാസിരയിലേക്കെത്തുന്നു.
  3. വൃക്കകളിൽ രൂപപ്പെടുന്ന മൂത്രം മൂത്രവാഹികൾ വഴി മൂത്രസഞ്ചിയിലെത്തുന്നു.
  4. മൂത്രസഞ്ചിയിൽ നിന്നും മൂത്രനാളിവഴി മൂത്രം പുറന്തള്ളുന്നു.
    അമീബയുടെ വിസർജനാവയവം ഏതാണ് ?
    ഹീമോഡയാലിസിസിൽ രക്തം ഫിൽട്ടർ ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണത്തിൻ്റെ പേരെന്താണ്?
    മൂത്രത്തിലൂടെ രക്തം പോകുന്ന അവസ്ഥ ?
    വൃക്കയിലെ കല്ല് പൊടിക്കാനായി ഉപയോഗിക്കുന്ന ഉപകരണം?