Challenger App

No.1 PSC Learning App

1M+ Downloads
സാന്താൾ കലാപം നടന്നത് :

Aകൊള്ളപ്പലിശക്കാരുടെയും കമ്പനി ഉദ്യോഗസ്ഥന്മാരുടെയും ചൂഷണത്തിനെതിരെ

Bബ്രിട്ടീഷ് സൈനികരുടെ കരുത്തിനെതിരെ

Cതലസ്ഥാനമാക്കിയ നഗരങ്ങളെ സംരക്ഷിക്കാൻ

Dആദിവാസികളുടെ ഭൂമി പുറംനാട്ടുകാർക്കു നൽകുന്നതിലും മിഷനറിമാരുടെ പ്രവർത്തനങ്ങൾക്കും എതിരായി

Answer:

A. കൊള്ളപ്പലിശക്കാരുടെയും കമ്പനി ഉദ്യോഗസ്ഥന്മാരുടെയും ചൂഷണത്തിനെതിരെ

Read Explanation:

സന്താൾ കലാപം

  • ഇന്നത്തെ ബംഗാൾ, ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി രാജ്മഹൽ കുന്നുകളിലെ താഴ്വരയിൽ ജീവിച്ചിരുന്ന സന്താൾ ഗോത്ര വിഭാഗത്തിലെ ജനത നടത്തിയ കലാപം - സന്താൾ കലാപം

  • സാന്താൾ കലാപം നടന്നത് - കൊള്ളപ്പലിശക്കാരുടെയും കമ്പനി ഉദ്യോഗസ്ഥന്മാരുടെയും ചൂഷണത്തിനെതിരെ

  • ദാമിൻ-ഇ-കോഹ് എന്ന പേരിൽ വലിയൊരു ഭൂപ്രദേശം വേർതിരിച്ച് സന്താളുകൾക്ക് നൽകപ്പെട്ടത് - 1832-ഓടെ

  • സന്താൾ കലാപത്തിൽ ഏകദേശം 15000 ൽ അലധികം സാന്താൾ ജനതയാണ് ജീവൻ ബലിയർപ്പിച്ചത്.

  • സന്താൾ കലാപത്തെ തുടർന്ന് ബ്രിട്ടീഷുകാർ രൂപീകരിച്ച ജില്ല - സന്താൾ പർഗാനാസ്

  • സന്താൾ കലാപത്തിന് നേതൃത്വം നൽകിയ പ്രാദേശിക നേതാക്കൾ - സിദ്ധു, കാൻഹു

  • സന്താൾ കലാപത്തിനുശേഷമാണ് (1855-56) ഭഗൽപൂർ, ബിർഭം എന്നീ ജില്ലകളിൽ നിന്ന് അയ്യായിരത്തി അഞ്ഞൂറ് ചതുരശ്ര മൈൽ വേർതിരിച്ചെടുത്ത് സന്താൾ പർഗാന രൂപീകരിച്ചത്.

  • സിദ്ദുവിന്റെയും കാൻഹുവിന്റെയും സ്മരണാർത്ഥം ഇന്ത്യൻ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം - 2002

  • സാന്താൾ ഗോത്രകലാപത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 'Elementary Aspect of Peasant Insurgency' യുടെ രചയിതാവ് - റാണജിത്ത് ഗുഹ

  • സാഫാ ഹാർ മൂവ്മെന്റ് ബന്ധപ്പെട്ടിരിക്കുന്നത് - സന്താളുകളുമായി


Related Questions:

അഖിലേന്ത്യ കിസാൻ സഭയുടെ പ്രമുഖ നേതാക്കളിൽ ഉലപ്പെടാത്തവർ :

  1. എൻ.ജി, രംഗ
  2. റാം മനോഹർ ലോഹ്യ
  3. ലാലാ ലജ്പത് റായി
  4. ആചാര്യ നരേന്ദ്ര ദേവ്
  5. ദിവാൻ ചമൻ ലാൽ

    ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

    1. ഒറീസയിലെ ഗജപതി രാജാക്കന്മാർക്കു കീഴിൽ സൈനിക ജോലിയിലും പാട്ട് കൃഷിയിലും ഏർപ്പെട്ടിരുന്ന സമൂഹമാണ് പൈക സമൂഹം
    2. ഒറീസയിലെ പാരമ്പര്യ സേനാവിഭാഗമായിരുന്ന പൈക സമൂഹം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ സമരമാണ് പൈക കലാപം
    3. പെെക സമൂഹത്തിന് സൈനിക സേവനത്തിനുപകരമായി ഭൂമി പതിച്ചു കിട്ടിയിരുന്ന സമ്പ്രദായം ബ്രിട്ടീഷുകാർ നിർത്തലാക്കിയതാണ് പൈക കലാപത്തിന്റെ കാരണം
    4. പൈക കലാപത്തിന്റെ മറ്റൊരു പേരാണ് പൈക ബിദ്രോഹ
      In Morley Minto reforms, number of elected members in the Imperial Legislative Council and the Provincial Legislative Councils was?
      During whose regime Hunter Commission (1882) for education reforms was constituted?
      The capital of British India was transferred from Calcutta to Delhi in the year