Challenger App

No.1 PSC Learning App

1M+ Downloads
സാന്താൾ ഗോത്രകലാപത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 'Elementary Aspect of Peasant Insurgency' യുടെ രചയിതാവ് ?

Aഎം.എസ്. അഹ്ലുവാലിയ

Bവിനോബ ഭാവേ

Cജനാർദൻ ചൈതന്യ

Dറാണജിത്ത് ഗുഹ

Answer:

D. റാണജിത്ത് ഗുഹ

Read Explanation:

സന്താൾ കലാപം

  • ഇന്നത്തെ ബംഗാൾ, ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി രാജ്മഹൽ കുന്നുകളിലെ താഴ്വരയിൽ ജീവിച്ചിരുന്ന സന്താൾ ഗോത്ര വിഭാഗത്തിലെ ജനത നടത്തിയ കലാപം - സന്താൾ കലാപം

  • സാന്താൾ കലാപം നടന്നത് - കൊള്ളപ്പലിശക്കാരുടെയും കമ്പനി ഉദ്യോഗസ്ഥന്മാരുടെയും ചൂഷണത്തിനെതിരെ

  • ദാമിൻ-ഇ-കോഹ് എന്ന പേരിൽ വലിയൊരു ഭൂപ്രദേശം വേർതിരിച്ച് സന്താളുകൾക്ക് നൽകപ്പെട്ടത് - 1832-ഓടെ

  • സന്താൾ കലാപത്തിൽ ഏകദേശം 15000 ൽ അലധികം സാന്താൾ ജനതയാണ് ജീവൻ ബലിയർപ്പിച്ചത്.

  • സന്താൾ കലാപത്തെ തുടർന്ന് ബ്രിട്ടീഷുകാർ രൂപീകരിച്ച ജില്ല - സന്താൾ പർഗാനാസ്

  • സന്താൾ കലാപത്തിന് നേതൃത്വം നൽകിയ പ്രാദേശിക നേതാക്കൾ - സിദ്ധു, കാൻഹു

  • സന്താൾ കലാപത്തിനുശേഷമാണ് (1855-56) ഭഗൽപൂർ, ബിർഭം എന്നീ ജില്ലകളിൽ നിന്ന് അയ്യായിരത്തി അഞ്ഞൂറ് ചതുരശ്ര മൈൽ വേർതിരിച്ചെടുത്ത് സന്താൾ പർഗാന രൂപീകരിച്ചത്.

  • സിദ്ദുവിന്റെയും കാൻഹുവിന്റെയും സ്മരണാർത്ഥം ഇന്ത്യൻ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം - 2002

  • സാന്താൾ ഗോത്രകലാപത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 'Elementary Aspect of Peasant Insurgency' യുടെ രചയിതാവ് - റാണജിത്ത് ഗുഹ

  • സാഫാ ഹാർ മൂവ്മെന്റ് ബന്ധപ്പെട്ടിരിക്കുന്നത് - സന്താളുകളുമായി


Related Questions:

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ വ്യക്തിയെ തിരിച്ചറിയുക :

  • ധർത്തി അബ്ബ (ഭൂമി പിതാവ്) എന്നറിയപ്പെടുന്നു.

  • ബ്രിട്ടീഷ് രേഖകൾ പ്രകാരം 1900 ത്തിൽ റാഞ്ചിയിലെ ജയിലിൽ കോളറ ബാധിച്ചു മരിച്ചു.

  • ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിൽ ചിത്രമുള്ള ഗോത്ര നേതാവ്.

ടിപ്പുസുൽത്താനുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. മൈസൂർ കടുവ എന്നറിയപ്പെടുന്ന ഭരണാധികാരി.
  2. ഇന്ത്യയിൽ ആദ്യമായി റോക്കറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭരണാധികാരി
  3. ഫ്രഞ്ച് വിപ്ലവകാരികളുടെ ജാക്കോബിയൻ ക്ലബ്ബിൽ അംഗമായിരുന്ന ഇന്ത്യൻ ഭരണാധികാരി.
    “ഇന്ത്യ നമ്മുടെ സാമ്രാജ്യത്തിന്റെ കേന്ദ്രബിന്ദുവാണ്. ഈ സാമ്രാജ്യത്തിന്റെ ഏതു പ്രദേശത്തെ ആധിപത്യം നഷ്ടപ്പെട്ടാലും നമുക്കതിനെ അതിജീവിക്കാൻ കഴിയും. പക്ഷേ ഇന്ത്യ നഷ്ടപ്പെട്ടാൽ, നമ്മുടെ സാമ്രാജ്യത്തിന്റെ സൂര്യൻ അസ്തമിക്കും" എന്നഭിപ്രായപ്പെട്ടത്.

    ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

    1. ഒറീസയിലെ ഗജപതി രാജാക്കന്മാർക്കു കീഴിൽ സൈനിക ജോലിയിലും പാട്ട് കൃഷിയിലും ഏർപ്പെട്ടിരുന്ന സമൂഹമാണ് പൈക സമൂഹം
    2. ഒറീസയിലെ പാരമ്പര്യ സേനാവിഭാഗമായിരുന്ന പൈക സമൂഹം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ സമരമാണ് പൈക കലാപം
    3. പെെക സമൂഹത്തിന് സൈനിക സേവനത്തിനുപകരമായി ഭൂമി പതിച്ചു കിട്ടിയിരുന്ന സമ്പ്രദായം ബ്രിട്ടീഷുകാർ നിർത്തലാക്കിയതാണ് പൈക കലാപത്തിന്റെ കാരണം
    4. പൈക കലാപത്തിന്റെ മറ്റൊരു പേരാണ് പൈക ബിദ്രോഹ
      ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ വ്യാപകമായി തേയില കൃഷി ചെയ്തിരുന്ന പ്രദേശം ?