Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹികബന്ധ പരിശോധന വികസിപ്പിച്ചത് ?

Aറിച്ചാർഡ് സൂഷ്മാൻ

Bജെ.എൽ. മൊറീനോ

Cആൽഫ്രഡ് ബിനെ

Dവില്യം സ്റ്റേൺ

Answer:

B. ജെ.എൽ. മൊറീനോ

Read Explanation:

സാമൂഹികബന്ധ പരിശോധനകൾ (Sociometric Techniques)

  • ഒരു ഗ്രൂപ്പിനുള്ളിലെ അംഗങ്ങളുടെ സാമൂഹ്യ ബന്ധത്തിന്റെ തോത് നിർണയിക്കാനും അയാളുടെ സ്വീകാര്യതയും അയാളോടുള്ള വിമുഖതയും എത്രമാത്രമെന്ന് പരിശോധിക്കാനുള്ള മാർഗ്ഗമാണ് - സാമൂഹികബന്ധ പരിശോധനകൾ
  • സാമൂഹികബന്ധ പരിശോധന വികസിപ്പിച്ചത് - ജെ.എൽ. മൊറീനോ (J.L.Moreno)
  • സാധാരണ ഗതിയിൽ സഹസമൂഹങ്ങളിലാണ് ഇത്തരം പഠനം നടത്താറുള്ളത്.
  • സാമൂഹികമിതിയിൽ നിന്ന് "താര"ങ്ങളെയും (Stars) "ക്ലിക്കു"കളെയും (Cliques) "ഒറ്റപ്പെട്ടവ" രെയും (Isolates) തിരിച്ചറിയാൻ അധ്യാപകന് സാധിക്കുന്നു.
  • അനേകം അംഗങ്ങളാൽ തിരഞ്ഞെടുക്കുന്നവരാണ് - താരങ്ങൾ (Stars)
  • മൂന്നോ നാലോ അംഗങ്ങൾ പ്രത്യേകമായി കൂടിച്ചേർന്നുണ്ടാകുന്ന ഉപസംഘം - ക്ലിക്ക് (Cliques)
  • പരസ്പരം തിരഞ്ഞെടുത്ത ഇരട്ടകൾ - ദ്വന്ദ്വങ്ങൾ
  • മറ്റാരും തിരഞ്ഞെടുക്കാത്ത അംഗങ്ങളാണ് - ഒറ്റപ്പെട്ടവർ (Isolates)

Related Questions:

ഉദാത്തീകരണം എന്ന ആശയം സംഭാവന ചെയ്തത് ആര് ?
കുട്ടികൾക്ക് വികാരപ്രകടനം അസാധ്യം ആകുമ്പോൾ അത് മറച്ചുവെക്കുകയും മറ്റു മാർഗ്ഗങ്ങളിൽകൂടി പ്രകടിപ്പിക്കുകയും ചെയ്യുന്നത് _______ ന് കാരണമാകുന്നു ?
വേദനാജനകമായ അനുഭവങ്ങളും മാനസിക സംഘട്ടനങ്ങളും സാക്ഷാത്കരിക്കാൻ ആകാത്ത ആഗ്രഹങ്ങളും ഒക്കെ അബോധമനസ്സിലേക്ക് തള്ളിവിടുന്ന പ്രക്രിയ ഏത്?
മുതിർന്ന ഒരു കുട്ടി വീട്ടിൽ അച്ഛനമ്മമാരുടെ സ്നേഹവും പരിപാലനവും കിട്ടാൻ ചെറിയ കുട്ടികളെ പോലെ പെരുമാറുന്നു. ഏതുതരം സമായോജന തന്ത്രമാണിത്?
താഴെപ്പറയുന്നവയിൽ സ്മൃതി തന്ത്രങ്ങളിൽ പെടാത്തത് ഏത് ?