Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹ്യ വ്യവഹാരങ്ങളിൽ ഏർപ്പെടുമ്പോൾ വികാരങ്ങൾ നിയന്ത്രിക്കാൻ കുട്ടി പഠിക്കുന്നു എന്നത് ഏത് വികസനവുമായി ബന്ധപ്പെട്ടതാണ് ?

Aപില്കാലബാല്യ കായിക/ചാലക വികസനം

Bപില്കാലബാല്യ വൈകാരിക വികസനം

Cപില്കാലബാല്യ സാമൂഹിക വികസനം

Dപില്കാലബാല്യ ബൗദ്ധിക വികസനം

Answer:

B. പില്കാലബാല്യ വൈകാരിക വികസനം

Read Explanation:

പില്കാലബാല്യം (LATER CHILDHOOD)

  • 6 - 12 വയസ്സ് വരെ
  • പ്രാഥമിക വിദ്യാലയ ഘട്ടം
  • സംഘബന്ധങ്ങളുടെ കാലം ( GANG AGE )
  • മുഖ്യപരിഗണന സമവയസ്കരിൽ നിന്നുള്ള സ്വീകരണവും അവരുടെ സംഘത്തിലെ അംഗത്വവുമാണ്.
  • പൊരുത്തപ്പെടലിന്റെ കാലം (AGE OF CONFORMITY)
  • ഏറ്റവും നല്ല കുട്ടി പോലും മോശമായി പെരുമാറിത്തുടങ്ങുന്നു.
  • ആയതിനാൽ ശരിയായ മാർഗ്ഗദർശനം അനിവാര്യം.
  • ഫ്രോയിഡ് പരാമർശിച്ച നിലീന ഘട്ടം ഈ ഘട്ടത്തിൽ ഉൾപ്പെടുന്നു.

കായിക/ചാലക വികസനം

  • പ്രാഥമികദന്തങ്ങൾ പോയി സ്ഥിരദന്തങ്ങൾ ഉണ്ടാകുന്നു.
  • അസ്ഥി ശക്തമാകുന്നു

വൈകാരിക വികസനം

  • സാമൂഹ്യ വ്യവഹാരങ്ങളിൽ ഏർപ്പെടുമ്പോൾ വികാരങ്ങൾ നിയന്ത്രിക്കാൻ കുട്ടി പഠിക്കുന്നു.
  • സാങ്കല്പിക ചോദകങ്ങളെ കുറിച്ചുള്ള ഭയം വർദ്ധിക്കുന്നു.

ബൗദ്ധിക വികസനം

  • ബുദ്ധി വികസിക്കുന്നു
  • ശ്രദ്ധ, യുക്തിചിന്തനം, ഗുണാത്മക ചിന്തനം,സ്മരണ എന്നിവ ശക്തമാകുന്നു.
സാമൂഹിക വികസനം
  • സഹകരണം പഠിക്കുന്നു, സംഘബോധം വികസിക്കുന്നു.
  • കുടുംബവുമായുള്ള കെട്ടുപാട് ദുർബലമാണ്.
  • കളിയിടങ്ങളിൽ വച്ച് സാമൂഹിക വികസനം നടക്കുന്നു.
 

Related Questions:

ഞെട്ടിപ്പിക്കുന്നതോ ഭയപ്പെടുത്തുന്നതോ അപകടകരമായതോ ആയ സംഭവങ്ങൾ അനുഭവിച്ച് ചില ആളുകളിൽ വികസിക്കുന്ന ഒരു വൈകല്യം ?
"ഒരു കുഞ്ഞ് ആദ്യം തലയും കഴുത്തും നിയന്ത്രിക്കും, പിന്നീട് ഇരിക്കും, തുടർന്ന് നടക്കും". ഈ ഉദാഹരണം വികാസത്തിന്റെ ഏത് തത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Development proceeding from the control pattern of the body to the outer parts is known as which sequence?
"നീതിബോധത്തിൻ്റെ" ഘട്ടം എന്ന് പിയാഷെ വിശേഷിപ്പിച്ച സാൻമാർഗിക വികസന ഘട്ടം ?
Which period is considered the most critical for preventing congenital abnormalities?