App Logo

No.1 PSC Learning App

1M+ Downloads
സാമൂഹ്യവികാസത്തെക്കാൾ ..................... വികാസത്തിനാണ് മാനവികതാവാദികൾ ഊന്നൽ നൽകിയത്.

Aബുദ്ധി

Bവ്യക്തി

Cപെരുമാറ്റം

Dചിന്ത

Answer:

B. വ്യക്തി

Read Explanation:

മാനവികതാ വാദം 
  • മനുഷ്യന്റെ അനന്തമായ ശേഷികളിൽ വിശ്വാസമർപ്പിച്ച് ഓരോരുത്തർക്കും തന്റെ വിവിധങ്ങളായ ശേഷികളും അഭിരുചികളും പരമാവധി വികസിപ്പിക്കുന്നതിനും അങ്ങനെ ആത്മസാക്ഷാൽക്കാരം അനുഭവിക്കാനും ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളാണ് മാനവികതാവാദം വിദ്യാഭ്യാസത്തിൽ വിഭാവനം ചെയ്തത്.
  • "കുട്ടികളിൽ ശരിയായ അഹംബോധവും ആത്മാഭിമാനവും ഉയർത്തുകയാണ് വിദ്യാ ഭ്യാസത്തിന്റെ ലക്ഷ്യം" എന്നും വാദിച്ച മാനവികാതാവാദികൾ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പക്ഷത്ത് അടിയുറച്ചു നിൽക്കുന്നവരാണ്.
  • കർക്കശമായ അച്ചടക്ക നിബന്ധനകൾ കുട്ടികളുടെ ആത്മാഭിമാനത്തെ തകർക്കും എന്നാണ് മാനവികതാവാദികളുടെ പക്ഷം.
  • മനുഷ്യന്റെ കഴിവുകൾ, അഭിരുചികൾ, താൽപ്പര്യങ്ങൾ എന്നിവ പരിഗണിക്കുന്നതും അവന്റെ ശേഷികളുടെ സമ്പൂർണ്ണ വികാസം സാധ്യമാക്കുന്നതുമായ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് മാനവികതാവാദികൾ നിർദ്ദേശിച്ചു. 
  • സാമൂഹ്യവികാസത്തെക്കാൾ വ്യക്തിവികാസത്തിനാണ് മാനവികതാവാദികൾ ഊന്നൽ നൽകിയത്. 
  • സ്വയം തിരിച്ചറിയാനും വളരാനുമുള്ള അനുഭവങ്ങളാണ് ഓരോ പഠിതാവിനും ലഭിക്കേണ്ടതെന്ന് അവർ വിശ്വസിച്ചു.
  • പ്രധാന മാനവികതാ വാദികൾ :- പൗലോഫ്രയർ, അരബിന്ദോഘോഷ്
 

Related Questions:

സങ്കലിത വിദ്യാഭ്യാസം (Inclusive education) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :

i. കുട്ടിയുടെ കഴിവുകൾ, പരിമിതികൾ എന്നിവ പരിഗണിച്ച് റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ ക്ലാസ് ടീച്ചർ പഠിപ്പിക്കുന്നു.

ii. പ്രത്യേക സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നു.

iii. അയൽപക്ക സ്കൂളിൽ യാതൊരു വേർതിരിവുമില്ലാതെ പഠിപ്പിക്കുന്നു.

iv. റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ പ്രത്യേക ക്ലാസ് മുറിയിൽ ഇരുത്തി പഠിപ്പിക്കുന്നു.

കുട്ടി പഠിച്ച കാര്യങ്ങൾ സ്വയം വിമർശനാത്മകമായി പരിശോധിച്ച് ആശയങ്ങൾ ഗ്രഹിക്കുന്ന ഒരു മെറ്റാകോഗ്നറ്റീവ് തലവും വിലയിരുത്ത ലിനുണ്ട്. ഇതിനെ പറയുന്നത് :
പാഠ്യപദ്ധതി രൂപീകരണത്തിലെ ഏക കേന്ദ്രീയ സമീപനം അറിയപ്പെടുന്നത്?
മാതൃസമാജം (MTA) വിദ്യാലയങ്ങളിൽ അനുഷ്ഠിക്കുന്ന ധർമ്മം :
Effective way of Communication in classroom teaching is: