App Logo

No.1 PSC Learning App

1M+ Downloads
സാമ്പത്തിക വളർച്ചയിലൂടെ സമൂഹത്തിലെ എല്ലാവര്ക്കും ഒരുപോലെ വികസനം സാധ്യമാകുന്ന ആശയം ?

Aട്രിക്കിൾ ഡൗൺ സിദ്ധാന്തം

Bദാരിദ്ര നിർമാർജനം

Cമൾട്ടി ഡിമെൻഷനൽ പൊവർട്ടി ഇൻഡക്സ്

Dഇവയൊന്നുമല്ല

Answer:

A. ട്രിക്കിൾ ഡൗൺ സിദ്ധാന്തം

Read Explanation:

ട്രിക്കിൾ ഡൗൺ സിദ്ധാന്തം

  • സമ്പന്നർക്കും അന്താരാഷ്ട്ര കോർപ്പറേഷനുകൾക്കും നികുതി ഇളവുകളും മറ്റ് ആനുകൂല്യങ്ങളും നൽകപ്പെടേണ്ടതാണ് എന്ന് പ്രസ്താവിക്കുന്ന സാമ്പത്തിക സിദ്ധാന്തം.
  • ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു രാജ്യത്തിൻറെ അല്ലെങ്കിൽ ഭരണകൂടത്തിന്റെ സാമ്പത്തിക വ്യവസ്ഥ വളരെ വേഗം ഉയർച്ചയിൽ എത്തുമെന്ന് ഈ തിയറി പ്രസ്താവിക്കുന്നു.
  • സമ്പദ്‌വ്യവസ്ഥ വളരെ വേഗത്തിൽ വളരുകയാണെങ്കിൽ, മറ്റു വിഭാഗത്തിൽപ്പെട്ട ആളുകൾക്കും,ചെറുകിട വ്യവസായങ്ങൾക്കും യാന്ത്രികമായി അതിൻറെ പ്രയോജനം ലഭിക്കുമെന്നും ഈ സിദ്ധാന്തം പ്രസ്താവിക്കുന്നു. 
  • വളരെയധികം വിമർശനങ്ങൾക്ക് വിധേയമായിട്ടുള്ളതാണ് ഈ സാമ്പത്തിക സിദ്ധാന്തം.
  • സമ്പന്നർക്ക് ലഭിക്കുന്ന അധിക ആനുകൂല്യങ്ങൾ ഒരു രാജ്യത്ത് വർദ്ധിച്ചുവരുന്ന വരുമാന അസമത്വത്തിന് കാരണമാകുമെന്ന് ഇതിൻ്റെ വിമർശകർ വാദിക്കുന്നു.
  • മുൻകാലങ്ങളിൽ 'ഹോഴ്സ് ആൻഡ് സ്പാരോ തിയറി' എന്ന് ഇത് അറിയപ്പെട്ടിരുന്നു.

Related Questions:

Dadabhai Naoroji's "drain theory" explained how British rule was
The Concept of 'entitlements' was introduced by:
ബ്രിട്ടീഷ് ചൂഷണവും പടിഞ്ഞാറൻ നാഗരികതയും എങ്ങനെ ഇന്ത്യയെ തകർത്തുവെന്ന് വ്യക്തമാക്കിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?
സാമ്പത്തിക പ്രവർത്തനങ്ങളിൽ സർക്കാരിന്റെ ഇടപെടൽ പരിമിതപ്പെടുത്തി, വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകണം' എന്ന 'ലെസെസ്ഫെയർസിദ്ധാന്തം' കൊണ്ടുവന്നത് ഏത് സാമ്പത്തിക ശാസ്ത്രജ്ഞനാണ്?

ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. 'ലെയ്സെയ് ഫെയർ' (Laissez Faire) എന്നപേരിൽ പ്രസിദ്ധമായത് ആഡംസ്മിത്തിൻ്റെ വാദഗതിയാണ്.
  2. സാമ്പത്തിക വ്യവസ്ഥയിൽ സർക്കാരിന്റെ അധിക ഇടപെടൽ പാടില്ല എന്നതായിരുന്നു 'ലെയ്സെയ് ഫെയർ' വാദം.
  3. ആഡം സ്മിത്ത് നെ കൂടാതെ ഡേവിഡ് റിക്കാർഡോ, മാൽത്തൂസ്, ജെ.എസ്. മിൽ തുടങ്ങിയ ചിന്തകന്മാർ ഈ സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്നവരാണ്.