Challenger App

No.1 PSC Learning App

1M+ Downloads
സി.എ.ജി യുടെ ഓഡിറ്റ്‌ റിപ്പോർട്ട് പരിശോധിക്കുന്ന പാർലമെൻ്ററി കമ്മിറ്റി ഏതാണ് ?

Aഎസ്റ്റിമേറ്റ്സ് കമ്മിറ്റി

Bകമ്മിറ്റി ഓൺ ഫിനാൻസ്

Cപബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി

Dകമ്മിറ്റി ഓൺ പബ്ലിക് അണ്ടർടേക്കിങ്സ്

Answer:

C. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി

Read Explanation:

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC)

  • 1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം 1921 ൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി നിലവിൽ വന്നു.
  • സർക്കാരിന്റെ വരവും ചെലവും ഓഡിറ്റ് ചെയ്യുന്നതിനായി ഇന്ത്യൻ പാർലമെന്റ് രൂപീകരിച്ച, തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളുടെ ഒരു സമിതിയാണ് ഇത്.
  • എസ്റ്റിമേറ്റ് കമ്മിറ്റി (EC), കമ്മറ്റി ഓൺ പബ്ലിക് അണ്ടർടേക്കിംഗ്സ് (CPU) എന്നിവയ്‌ക്കൊപ്പം പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും ഇന്ത്യൻ പാർലമെന്റിന്റെ മൂന്ന് സാമ്പത്തിക സ്റ്റാൻഡിംഗ് കമ്മിറ്റികളാണ്.
  • 'പാർലമെൻ്റ്  കമ്മിറ്റികളുടെ മാതാവ്'  എന്നും 'പോസ്റ്റ്മോർട്ടം കമ്മിറ്റി' എന്നും അറിയപ്പെടുന്നു.
  • രാഷ്ട്രപതി ഇന്ത്യൻ പാർലമെന്റിന് മുന്നിൽ സമർപ്പിക്കുന്ന സി.എ.ജിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുകൾ പരിശോധിക്കുന്നത് പാർലമെന്ററി കമ്മിറ്റിയാണ്.

PAC പരിശോധിക്കുന്ന CAG യുടെ 3 റിപ്പോർട്ടുകൾ ഇവയാണ് :

  • വിനിയോഗ അക്കൗണ്ടുകളെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട് (Audit report on appropriation accounts)
  • സാമ്പത്തിക അക്കൗണ്ടുകളെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട് (Audit report on finance accounts)
  • പൊതു സ്ഥാപനങ്ങളുടെ ഓഡിറ്റ് റിപ്പോർട്ട് (Audit report on public undertakings)

PACയുടെ ഘടന :

  • പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ ഇരുപത്തിരണ്ടിൽ കൂടാത്ത അംഗസംഖ്യയാണ് ഉണ്ടാവുക.
  • ലോക്‌സഭ തിരഞ്ഞെടുക്കുന്ന പതിനഞ്ച് അംഗങ്ങളും ഉപരിസഭയായ രാജ്യസഭയിലെ ഏഴിൽ കൂടാത്ത അംഗങ്ങളും ഇതിൽ ഉൾപ്പെടുന്നു.
  • ലോക്‌സഭാ സ്പീക്കറാണ് ചെയർപേഴ്‌സണെ നിയമിക്കുന്നത്.
  • ഒരു വർഷമാണ് അംഗങ്ങളുടെ കാലാവധി.

Related Questions:

ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് :
How many times the joint sitting of the Parliament convened so far?
ഒരു ധനകാര്യ ബില്ല് ലോക്‌സഭ പാസ്സാക്കി രാജ്യസഭയിലേക്ക് അയച്ചാൽ പ്രസ്‌തുത ബില്ല് രാജ്യസഭ എത്ര ദിവസം കൊണ്ട് തിരിച്ചയക്കണം ?
Who decides whether a bill is money bill or not?

താഴെ നൽകിയ പ്രസ്താവനകൾ പരിശോധിക്കുക:

(1) ബജറ്റ് സമ്മേളനം പാർലമെന്റിന്റെ ഏറ്റവും ദൈർഘ്യമേറിയതാണ്.

(2) മൺസൂൺ സമ്മേളനത്തിൽ സർക്കാർ നയങ്ങൾക്ക് സൂക്ഷ്മ പരിശോധന നടത്തുന്നു.

(3) ശീതകാല സമ്മേളനത്തിൽ അടിയന്തര കാര്യങ്ങൾക്ക് മുൻഗണന നൽകുന്നില്ല.