Challenger App

No.1 PSC Learning App

1M+ Downloads
സിഗുറാത്തുകൾ എന്നറിയപ്പെടുന്ന ആരാധനാലയങ്ങൾ ഏതു പ്രാചീന ജനതയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഈജിപ്ത് സംസ്കാരം

Bചൈനീസ് സംസ്കാരം

Cമെസൊപൊട്ടേമിയൻ സംസ്കാരം

Dസിന്ധു നദിതട സംസ്കാരം

Answer:

C. മെസൊപൊട്ടേമിയൻ സംസ്കാരം

Read Explanation:

സിഗുറാത്തുകൾ

  • പുരാതനമെസപൊട്ടാമിയയിൽ കണ്ടുവന്നിരന്ന ഒരു നിർമ്മിതിയാണ് സിഗുറാത്തുകൾ (സിഗറാറ്റുകൾ എന്നും വിളിക്കപ്പെടുന്നു)
  • വശങ്ങളിൽ പടികളോടുകൂടിയ നിർമ്മിതിയാണ് കെട്ടിടങ്ങളാണ് ഇവ.
  • ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടാണ് ഇവ നിർമ്മിച്ചിരുന്നത്.
  • ഗോപുരസമാനമായ ഇത്തരം നിർമ്മിതികളുടെ മുകളിൽ ഒരു ക്ഷേത്രവും നിലനിന്നിരുന്നു.
  • സിഗ്ഗുറാറ്റുകളുടെ മുകളിലുള്ള ക്ഷേത്രത്തിൽ ദേവന്മാർ വസിക്കുന്നുണ്ടെന്ന് സുമേറിയക്കാർ വിശ്വസിച്ചിരുന്നു.
  • അതിനാൽ പുരോഹിതന്മാർക്കും മറ്റ് ബഹുമാനിക്കപ്പെടുന്ന വ്യക്തികൾക്കും മാത്രമേ ഇവിടെ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.

Related Questions:

ഹൈറോ ഗ്ലിഫിക്സ് ഏത് കാലഘട്ടത്തിലെ എഴുത്ത് രീതിയാണ് ?
ക്യൂണിഫോം ലിപിയുടെ എഴുത്തുപ്രതലം എവിടെയായിരുന്നു ?
-------- എന്നാണ് മെസോപ്പൊട്ടേമിയ എന്ന വാക്കിന്റെ അർത്ഥം.
ചൈനയുടെ ദുഃഖം / മഞ്ഞ നദി എന്നൊക്കെ അറിയപ്പെടുന്ന നദി ?
മെസോപ്പൊട്ടേമിയൻ സംസ്കാരത്തിലെ ദേവാലയ സമുച്ഛയങ്ങൾ അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ് ?