App Logo

No.1 PSC Learning App

1M+ Downloads
സിഗ്മണ്ട് ഫ്രോയ്ഡിൻറെ അഭിപ്രായത്തിൽ ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിവയുടെ സംയോജിത ധർമ്മത്തിൽ നിന്നാണ് .......... രൂപപ്പെടുന്നത്.

Aഉദ്ഗ്രഥിത വ്യക്തിത്വം

Bവൈകാരിക വ്യക്തിത്വം

Cബഹിർമുഖ വ്യക്തിത്വം

Dഅന്തർമുഖ വ്യക്തിത്വം

Answer:

A. ഉദ്ഗ്രഥിത വ്യക്തിത്വം

Read Explanation:

ഉദ്ഗ്രഥിത വ്യക്തിത്വം (Integrated Personality)

  • പരിസ്ഥിതിയുമായി പൂർണ്മായും സമായോജനം സ്ഥാപിക്കുന്ന വ്യക്തിത്വമാണ് ഉദ്ഗ്രഥിത വ്യക്തിത്വം.  
  • വ്യവഹാരങ്ങളിലെ ഏകതാഭാവമാണ് ഉദ്ഗ്രഥിത വ്യക്തിത്വത്തിൻ്റെ  സവിശേഷത.
  • ഉദ്ഗ്രഥിത വ്യക്തിത്വമുള്ളവർക്ക് പൊതുവെ ആഗ്രഹങ്ങളും പ്രതീക്ഷകളും എല്ലാം തൻറെ കഴിവിനനുസരിച്ചായിരിക്കും. 
  • അവർക്ക് തൻറെ കഴിവും കഴിവുകേടുകളും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സാധിക്കും. 
  • ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി യാഥാർത്ഥ്യബോധത്തോടെ പൊരുത്തപ്പെട്ട് പ്രവർത്തിക്കുകയും ചെയ്യും. 
  • മാനവിക സൈദ്ധാന്തികർ ഉദ്ഗ്രഥിത വ്യക്തിത്വ രൂപവത്കരണത്തിലെ കേന്ദ്രാശയം ആത്മാവബോധം (self concept) ആണെന്ന് വാദിക്കുന്നു.
  • സിഗ്മണ്ട് ഫ്രോയ്ഡിൻറെ അഭിപ്രായത്തിൽ ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിവയുടെ സംയോജിത ധർമ്മത്തിൽ നിന്നാണ് ഉദ്ഗ്രഥിത വ്യക്തിത്വം രൂപപ്പെടുന്നത്. 

Related Questions:

Select the personality traits put forwarded by Allport:

ചുവടെ തന്നിരിക്കുന്നവയിൽ വിഷാദരോഗത്തിൻറെ ലക്ഷണങ്ങൾ ഏതെല്ലാം ?

  1. അസ്വസ്ഥത
  2. പിരിമുറുക്കം 
  3. ഉൾവലിയൽ
കാമോദീപക മേഖല ഒളിഞ്ഞിരിക്കുന്ന ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടം ?
മനോവിശ്ലേഷണം എന്ന ചികിത്സാരീതി ആവിഷ്കരിച്ചതാര് ?
Which of these can be described as both an emotion and a mood ?