ക്യാഷ് മെമ്മറി (Cache Memory)
സിപിയുവിനോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്നതും ഏറ്റവും വേഗതയേറിയതുമായ മെമ്മറി ഘടകം ക്യാഷ് മെമ്മറി (Cache Memory) ആണ്.
ക്യാഷ് മെമ്മറി സിപിയുവിന്റെ പ്രോസസ്സറിനുള്ളിലോ അതിനോട് വളരെ അടുത്തോ ആണ് സ്ഥിതി ചെയ്യുന്നത്.
സിപിയുവിന് ആവശ്യമുള്ള ഡാറ്റയും നിർദ്ദേശങ്ങളും വളരെ വേഗത്തിൽ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ധർമ്മം.
പ്രധാന മെമ്മറിയായ റാം (RAM) നേക്കാൾ വളരെ വേഗതയുള്ളതാണ് ക്യാഷ് മെമ്മറി
ക്യാഷ് മെമ്മറി സാധാരണയായി മൂന്ന് തലങ്ങളിലായാണ് കാണപ്പെടുന്നത്:
L1 ക്യാഷ് - സിപിയു കോറിനുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്നതും ഏറ്റവും വേഗതയേറിയതുമായ മെമ്മറിയാണിത്.
L2 ക്യാഷ് - സിപിയു ചിപ്പിൽ L1 നെക്കാൾ വലുതും എന്നാൽ അല്പം വേഗത കുറഞ്ഞതുമായ മെമ്മറിയാണിത്.
L3 ക്യാഷ് - സിപിയുവിന് പുറത്ത് മദർബോർഡിൽ സ്ഥിതി ചെയ്യുന്നതും ഏറ്റവും വലുതും എന്നാൽ വേഗത കുറഞ്ഞതുമായ മെമ്മറിയാണിത്.