App Logo

No.1 PSC Learning App

1M+ Downloads
സുതാര്യമായ ഒരു ട്രഫിൽ പെൻസിൽ ചരിച്ചു വച്ചതിനു ശേഷം അതിലേയ്ക്കു മുക്കാൽ ഭാഗം ജലം ഒഴിക്കുകയാണെങ്കിൽ പെൻസിലിന്റെ ജലത്തിനടിയിലുള്ള ഭാഗം സ്ഥാനം മാറിയതായി കാണുന്നതിനുള്ള കാരണം ?

Aടിൻടാൽ ഇഫക്ട്

Bപൂർണാന്തര പ്രതിഫലനം

Cഅപവർത്തനം

Dവിസരണം

Answer:

C. അപവർത്തനം

Read Explanation:

  • ഒരു സുതാര്യ മാധ്യമത്തിൽ നിന്നു പ്രകാശിക സാന്ദ്രതയിൽ വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേയ്ക്കു പ്രകാശം ചരിഞ്ഞു പതിക്കുമ്പോൾ മാധ്യമങ്ങളുടെ വിഭജന തലത്തിൽ വച്ച് അതിന്റെ പാതയ്ക്കു വ്യതിയാനം സംഭവിക്കുന്ന പ്രതിഭാസം - അപവർത്തനം
  • നക്ഷത്രങ്ങൾ മിന്നിതിളങ്ങാൻ കാരണം
  • മരുഭൂമിയിൽ മരീചിക എന്ന പ്രതിഭാസം

Related Questions:

നീളമുള്ള ഒരു സിലിണ്ടർ ഗ്ലാസ് പാത്രത്തിന്റെ അടിയിൽ, 'r' ആരത്തിന്റെ ഒരു ചെറിയ ദ്വാരമുണ്ട്. ആഴത്തിലുള്ള ജലസ്നാനത്തിൽ വെള്ളം കയറാതെ, പാത്രം ലംബമായി താഴ്ത്താൻ കഴിയുന്ന ആഴം എന്നത് ----. [ഉപരിതല പിരിമുറുക്കവും (Surface tension) ജലത്തിന്റെ സാന്ദ്രതയും യഥാക്രമം T, ρ ആണ് ]
വീർപ്പിച്ച ഒരു ബലൂൺ വെള്ളത്തിന് അടിയിലേക്ക് താഴ്ത്തുമ്പോൾ അതിന്റെ വലുപ്പം കുറയുന്നു. ഇത് താഴെ തന്നിരിക്കുന്ന ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

താഴെപറയുന്നവയിൽ ഭൂകമ്പം മൂലമുള്ള നാശനഷ്ടങ്ങൾക്ക് പ്രധാന കാരണമാകുന്ന ഉപരിതല തരംഗങ്ങൾ ഏതെല്ലാം ?

  1. പ്രാഥമിക തരംഗങ്ങൾ
  2. റെയ് ലെ തരംഗങ്ങൾ
  3. ലവ് തരംഗങ്ങൾ
  4. ഇതൊന്നുമല്ല
    ഒരു 3-ഇൻപുട്ട് NAND ഗേറ്റിന്റെ ട്രൂത്ത് ടേബിളിൽ എത്ര വരികൾ ഉണ്ടാകും?

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ദ്രാവകത്തിന്റെ സാന്ദ്രത പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്നില്ല
    2. പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ് വസ്തുവിന്റെ വ്യാപ്തം
    3. ദ്രവത്തിന്റെ സാന്ദ്രത കൂടുമ്പോൾ പ്ലവക്ഷമബലം കൂടുന്നു