ധുന്ദർ വെള്ളച്ചാട്ടം (Dhuandhar Falls) മധ്യപ്രദേശിലെ ജബൽപൂരിന് സമീപം നർമ്മദ നദിയിലാണ് സ്ഥിതി ചെയ്യുന്നത്.
"ധുന്ദർ" എന്ന വാക്കിന് ഹിന്ദിയിൽ "പുക നിറഞ്ഞ" എന്നാണർത്ഥം. നർമ്മദ നദി മാർബിൾ പാറകളിലൂടെ താഴേക്ക് പതിക്കുമ്പോൾ ഉണ്ടാകുന്ന ശക്തിയേറിയ ജലപ്രവാഹം സൃഷ്ടിക്കുന്ന മൂടൽമഞ്ഞ് പോലുള്ള കാഴ്ച കാരണമാണ് ഈ പേര് ലഭിച്ചത്.
ഇതൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്.