Challenger App

No.1 PSC Learning App

1M+ Downloads
സുരക്ഷാ ഫ്യൂസിൻ്റെ പ്രധാന ഘടകം എന്താണ് ?

Aടിന്ന്, ലെഡ്

Bലെഡ്, സിങ്ക്

Cഇരുമ്പ് , ചെമ്പ്

Dഇതൊന്നുമല്ല

Answer:

A. ടിന്ന്, ലെഡ്

Read Explanation:

  • സുരക്ഷാ ഫ്യൂസ് - ഒരു സർക്യൂട്ടിലെ അമിത വൈദ്യുതപ്രവാഹം ഉണ്ടാകുന്നതുമൂലമുള്ള അപകടങ്ങളിൽ നിന്നും നമ്മെയും ഉപകരണങ്ങളെയും സംരക്ഷിക്കുന്ന സംവിധാനം
  • ടിൻ ,ലെഡ് എന്നിവയുടെ സങ്കരം ഉപയോഗിച്ചാണ് ഫ്യൂസ് വയർ ഉണ്ടാക്കുന്നത്
  • ഉയർന്ന പ്രതിരോധവും താഴ്ന്ന ദ്രവണാങ്കവും ആണ് ഒരു ഫ്യൂസ് വയറിന്റെ പ്രധാന സവിശേഷത
  • ഫ്യൂസ് വയറിനെ സർക്കീട്ടിൽ ശ്രേണീരീതിയിലാണ് ഘടിപ്പിക്കുന്നത്
  • ഒരു സർക്യൂട്ടിൽ താങ്ങാവുന്നതിലധികം പവർ ഉള്ള ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിനെ ഓവർലോഡിംഗ് എന്ന് പറയുന്നു
     

Related Questions:

താപോർജത്തെക്കുറിച്ചും താപം മൂലമുണ്ടാകുന്ന യാന്ത്രിക ചലനത്തെയും പറ്റി പഠനം നടത്തിയ വ്യക്തി ആരാണ് ?
200 Ohm പ്രതിരോധമുള്ള ഒരു ചാലകത്തിലൂടെ 0.2A വൈദ്യുതി 5 മിനിറ്റ് സമയം പ്രവഹിപ്പിച്ചാൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന താപം എത്രയായിരിക്കും ?
ഒരു കൂളോം ചാർജ്ജിനെ v വോൾട്ട് പൊട്ടൻഷ്യൽ വ്യത്യാസത്തിലൂടെ ചലിപ്പിക്കാൻ ചെയ്യേണ്ട പ്രവ്യത്തി എത ജൂൾ ആയിരിക്കും ?
വൈദ്യുത പവർ കണ്ടുപിടിക്കുന്നതെങ്ങനെ ?
ഒരു സർക്യൂട്ടിൽ പ്രതിരോധങ്ങളെ ഒന്നിനോട് തുടർച്ചയായി ബന്ധിപ്പിച്ച് സർക്യൂട്ട് ഒറ്റപ്പാതയിലൂടെ പൂർത്തിയാക്കുന്നു ഇത് അറിയപ്പെടുന്നത് ?