Challenger App

No.1 PSC Learning App

1M+ Downloads
സൂപ്പർ ഈഗോയുടെ ഉപവ്യവസ്ഥകൾ ഏതൊക്കെയാണ് ?

Aഈഗോ ആദർശം, മനസ്സാക്ഷി

Bബോധം, ഉപബോധം

Cപ്രാഥമിക പ്രക്രിയ, രണ്ടാം മാനസിക പ്രക്രിയ

Dശരി, തെറ്റ്

Answer:

A. ഈഗോ ആദർശം, മനസ്സാക്ഷി

Read Explanation:

സൂപ്പർ ഈഗോ

  • വ്യക്തിത്വ ഘടകമായ സൂപ്പർ ഈഗോ ആദർശ സിദ്ധാന്തത്തിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. 
  • മനസ്സാക്ഷിയുടെ ശബ്ദമായി പ്രവർത്തിക്കുന്നു. 
  • സാമൂഹിക വക്താക്കൾ അംഗീകരിച്ചിട്ടുള്ള സാന്മാർഗിക മാനദണ്ഡങ്ങൾക്കൊത്ത് പ്രവർത്തിക്കാൻ പറ്റുന്ന രീതിയിൽ ശരിയും തെറ്റും നിർണയിക്കുന്നതിനാണ് സൂപ്പർ ഈഗോ ശ്രമിക്കുന്നത്. 
  • അഭിമാനബോധം മൂലം വികസിക്കുന്ന ഈഗോ ആദർശം (Ego ideal), കുറ്റബോധം മൂലം വികസിക്കുന്ന മനസ്സാക്ഷി (Conscience) എന്നിവയാണ് സൂപ്പർ ഈഗോയുടെ ഉപവ്യവസ്ഥകൾ. 

Related Questions:

മനസ്സിൻ്റെ വിവിധ തലങ്ങളായ ബോധതലം, അബോധതലം എന്നിവയെപ്പറ്റി പറഞ്ഞ മനഃശാസ്ത്രജ്ഞൻ ആര് ?
അബ്രഹാം മാസ്‌ലോയുടെ അഭിപ്രായത്തിൽ ശക്തി, നേട്ടം, കഴിവ് എന്നിവ ഒരു വ്യക്തിയുടെ ഏത് ആവശ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നു ?
ഓരോ വ്യക്തിയെയും വേര്‍തിരിക്കുന്ന സവിശേഷമായ ഘടകങ്ങളില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന സവിശേഷകത്തിന് ആല്‍പോര്‍ട്ട് നല്‍കുന്ന പേര് ?
ഒരു വ്യക്തിയുടെ വ്യക്തിത്വം നിര്‍ണയിക്കുന്നതില്‍ മനസിന്റെ സൈക്കോഡൈനാമിക്സിന് ഊന്നല്‍ നല്‍കുന്ന സിദ്ധാന്തം അറിയപ്പെടുന്നത് ?
അബ്രഹാം മാസ്ലോയുടെ സിദ്ധാന്തപ്രകാരം സൗഹൃദം, കുടുംബം, ലൈംഗികമായ അടുപ്പം എന്നിവ ഏത് ആവശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?