App Logo

No.1 PSC Learning App

1M+ Downloads
സൂര്യനിൽനിന്നും ഭൗമോപരിതലത്തിലെത്തുന്ന ഊർജത്തിന്റെ ഏറിയപങ്കും .......................... രൂപത്തിലാണ്.

Aഹ്രസ്വതരംഗം

Bദീർഘതരംഗം

Cതാപ തരംഗം

Dശബ്ദ തരംഗം

Answer:

A. ഹ്രസ്വതരംഗം

Read Explanation:

സൗരവികിരണം

  • സൂര്യനിൽനിന്നും ഭൗമോപരിതലത്തിലെത്തുന്ന ഊർജത്തിന്റെ ഏറിയപങ്കും ഹ്രസ്വതരംഗരൂപത്തിലാണ്. 

  • ഇത്തരത്തിൽ ഭൂമിയിലെത്തുന്ന ഊർജത്തെയാണ് സൗരവികിരണം എന്നു പറയുന്നത് (Incoming solar radiation or Insolation). 

  • ഭൂമിക്ക് ഗോളസമാനാകൃതിയായതിനാൽ അന്തരിക്ഷത്തിന്റെ മുകൾപ്പരപ്പിൽ സൂര്യരശ്മി ചരിഞ്ഞാണ് പതിക്കുന്നത്. സൗരോർജത്തിൻ്റെ ചെറിയ ഒരളവുമാത്രമെ ഭൗമോപരിതലത്തിലെത്തുന്നുള്ളൂ. 

  • സൗരോർജം ഓരോ മിനിട്ടിലും ഒരോ ചതുരശ്രസെന്റിമീറ്ററിലും ശരാശരി 1.94 കലോറി എന്ന നിരക്കിലാണ് അന്തരീക്ഷത്തിന്റെ മുകൾപ്പരപ്പിലെത്തുന്നത്. 

  • സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിൽ വ്യത്യാസം വരുന്നതിനനുസരിച്ച് ഒരു വർഷത്തിൽ അന്തരീക്ഷത്തിന്റെ ഉപരിഭാഗത്ത് ലഭ്യമാകുന്ന സൗരോർജത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു. 

  • സൂര്യനുചുറ്റുമുള്ള ഭൂമിയുടെ പരിക്രമണവേളയിൽ ഒരു ദിനം ഭൂമി സൂര്യനിൽനിന്ന് ഏറ്റവും അകലത്തിലായിരിക്കും (152 ദശലക്ഷം കി.മീ. ജൂലൈ 4).

  • ഭൂമിയുടെ ഈ സ്ഥാനത്തെയാണ് സൂര്യോച്ചം (Aphelion) എന്നു വിളിക്കുന്നത്.

  • ജനുവരി 3-ാം തീയതി ഭൂമി സൂര്യന് ഏറ്റവും അടുത്തായിരിക്കും സ്ഥിതിചെയ്യുന്നത്. 

  • ഭൂമിയുടെ ഈ സ്ഥാനത്തെ സൂര്യസമീപകം (Perihelion) എന്നു വിളിക്കുന്നു. 

  • ജൂലൈ 4-ന് ഭൗമോപരിതലത്തിൽ പതിക്കുന്ന സൗരോർജത്തിന്റെ അളവിനേക്കാൾ അൽപം കൂടുതലാണ് ജനുവരി 3-ന് ഉണ്ടാകുന്നത്. 


Related Questions:

Consider the following statements:

  1. The ionosphere overlaps with part of the thermosphere.

  2. It plays no role in long-distance radio communication.

Which of the above is/are correct?

ചെമ്മരിയാടിന്റെ രോമക്കെട്ടുപോലെ കാണപ്പെടുന്ന മേഘങ്ങൾ ഏവ ?
ജനുവരി 3-ാം തീയതി ഭൂമി സൂര്യന് ഏറ്റവും അടുത്തായിരിക്കും സ്ഥിതിചെയ്യുന്നത്. ഭൂമിയുടെ ഈ സ്ഥാനത്തെ വിളിക്കുന്നത് :

ട്രോപ്പോസ്ഫിയറുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?

  1. ഭൂമിയുടെ പ്രതലത്തിൽ നിന്നും അകന്നു സ്ഥിതിചെയ്യുന്ന അന്തരീക്ഷപാളി 
  2. മഴയും കാറ്റും ഉണ്ടാകുന്ന മണ്ഡലം
  3. ഒസോൺപാളി കാണപ്പെടുന്ന മണ്ഡലം
  4. നാം അധിവസിക്കുന്ന ജൈവമണ്ഡലം സ്ഥിതിചെയ്യുന്ന അന്തരീക്ഷപാളി
    What instrument is used to measure wind speed and wind direction?