App Logo

No.1 PSC Learning App

1M+ Downloads
സൂര്യനിൽനിന്നും ഭൗമോപരിതലത്തിലെത്തുന്ന ഊർജത്തിന്റെ ഏറിയപങ്കും ഹ്രസ്വതരംഗരൂപത്തിലാണ്. ഇത്തരത്തിൽ ഭൂമിയിലെത്തുന്ന ഊർജത്തെ വിളിക്കുന്നത് :

Aതാപനില

Bസൗരവികിരണം

Cആഗോള താപനം

Dഹരിതഗൃഹ പ്രഭാവം

Answer:

B. സൗരവികിരണം

Read Explanation:

സൗരവികിരണം

  • സൂര്യനിൽനിന്നും ഭൗമോപരിതലത്തിലെത്തുന്ന ഊർജത്തിന്റെ ഏറിയപങ്കും ഹ്രസ്വതരംഗരൂപത്തിലാണ്. 

  • ഇത്തരത്തിൽ ഭൂമിയിലെത്തുന്ന ഊർജത്തെയാണ് സൗരവികിരണം എന്നു പറയുന്നത് (Incoming solar radiation or Insolation). 

  • ഭൂമിക്ക് ഗോളസമാനാകൃതിയായതിനാൽ അന്തരിക്ഷത്തിന്റെ മുകൾപ്പരപ്പിൽ സൂര്യരശ്മി ചരിഞ്ഞാണ് പതിക്കുന്നത്. സൗരോർജത്തിൻ്റെ ചെറിയ ഒരളവുമാത്രമെ ഭൗമോപരിതലത്തിലെത്തുന്നുള്ളൂ. 

  • സൗരോർജം ഓരോ മിനിട്ടിലും ഒരോ ചതുരശ്രസെന്റിമീറ്ററിലും ശരാശരി 1.94 കലോറി എന്ന നിരക്കിലാണ് അന്തരീക്ഷത്തിന്റെ മുകൾപ്പരപ്പിലെത്തുന്നത്. 

  • സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിൽ വ്യത്യാസം വരുന്നതിനനുസരിച്ച് ഒരു വർഷത്തിൽ അന്തരീക്ഷത്തിന്റെ ഉപരിഭാഗത്ത് ലഭ്യമാകുന്ന സൗരോർജത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു. 

  • സൂര്യനുചുറ്റുമുള്ള ഭൂമിയുടെ പരിക്രമണവേളയിൽ ഒരു ദിനം ഭൂമി സൂര്യനിൽനിന്ന് ഏറ്റവും അകലത്തിലായിരിക്കും (152 ദശലക്ഷം കി.മീ. ജൂലൈ 4).

  • ഭൂമിയുടെ ഈ സ്ഥാനത്തെയാണ് സൂര്യോച്ചം (Aphelion) എന്നു വിളിക്കുന്നത്.

  • ജനുവരി 3-ാം തീയതി ഭൂമി സൂര്യന് ഏറ്റവും അടുത്തായിരിക്കും സ്ഥിതിചെയ്യുന്നത്. 

  • ഭൂമിയുടെ ഈ സ്ഥാനത്തെ സൂര്യസമീപകം (Perihelion) എന്നു വിളിക്കുന്നു. 

  • ജൂലൈ 4-ന് ഭൗമോപരിതലത്തിൽ പതിക്കുന്ന സൗരോർജത്തിന്റെ അളവിനേക്കാൾ അൽപം കൂടുതലാണ് ജനുവരി 3-ന് ഉണ്ടാകുന്നത്. 


Related Questions:

സംവഹനപ്രക്രിയ വഴിയുള്ള താപകൈമാറ്റം ............................ മാത്രമാണ് നടക്കുന്നത്.
Kyoto Protocol aims at :
ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഉയരം കൂടുന്നതനുസരിച്ച് ഗുരുത്വാകർഷണം എങ്ങനെ ?

Which of the following statements are correct?

  1. Carbon dioxide is opaque to incoming solar radiation.

  2. Carbon dioxide volume in the atmosphere is increasing due to fossil fuel burning.

  3. Carbon dioxide helps in regulating Earth’s temperature.

മഴമേഘങ്ങൾ എന്നറിയപ്പെടുന്നത് :