Challenger App

No.1 PSC Learning App

1M+ Downloads
സൂര്യനും ചന്ദ്രനും ഭൂമിയെ 90 ഡിഗ്രി കോണിയ അകലങ്ങളിൽ നിന്ന് ആകർഷിക്കുമ്പോൾ ഉണ്ടാകുന്ന ദുർബലമായ വേലികൾക്ക് എന്ത് പറയുന്നു ?

Aവേലിയേറ്റം

Bസപ്‌തമിവേലി

Cവേലിയിറക്കം

Dവാവുവേലി

Answer:

B. സപ്‌തമിവേലി

Read Explanation:

  • ചന്ദ്രന്റേയും സൂര്യന്റേയും ഗുരുത്വാകർഷണഫലായി ഉണ്ടാകുന്ന പ്രതിഭാസമാണ് വേലിയേറ്റം.
  • ദിവസേന രണ്ട് തവണ വേലിയേറ്റഫലമായി സമുദ്രജലം ഉയരുന്നു.
  • ഏറ്റവും ശക്തിയേറിയ വേലിയേറ്റങ്ങൾ അമാവാസി, പൗർണ്ണമി ദിവസങ്ങളിലാണ് അനുഭവപ്പെടുന്നത്.
  • രണ്ട് വേലിയേറ്റങ്ങളിൾക്കിടയിലെ ഇടവേള 12 മണിക്കൂറും 25 മിനുട്ടുമാണ്.

  • വാവുവേലി : കറുത്തവാവ്,വെളുത്തവാവ് ദിവസങ്ങളിൽ ചന്ദ്രൻ,ഭൂമി,സൂര്യൻ എന്നിവ ഒരേ നേർ രേഖയിൽ വരുന്നതുമൂലം ഭൂമിയിൽ ചന്ദ്രനും സൂര്യനും ശക്തമായി ആകർഷിക്കുന്നുഇതിന്റെ ഫലമായി ശക്തമായ വേലിയേറ്റങ്ങൾ ഈ ദിവസങ്ങളിലുണ്ടാകുന്നു.
  • ഇത്തരം ശക്തമായ വേലികളെ വാവുവേലികൾ(Spring Tides) എന്നാണ് വിളിക്കുന്നത്‌.

  • സപ്തമിവേലി : സൂര്യനും ചന്ദ്രനും ഭൂമിയെ 90 ഡിഗ്രി കോൺ അകലത്തിൽ നിന്നും ആകർഷിക്കുന്ന ഘട്ടത്തിൽ ചന്ദ്രൻ ഭൂമിയെ ഒരു വശത്തേക്കും സൂര്യൻ മറുവശത്തേക്കും ആകർഷിക്കുന്നു.
  • ഇതിന്റെ ഫലമായി വളരെ ശക്തി കുറഞ്ഞ വേലികൾ ഉണ്ടാകുന്നു.ഇവയെ സപ്തമിവേലികൾ എന്നാണ് പറയുന്നത്.

Related Questions:

തെക്കെ അമേരിക്കയ്ക്കും പസഫിക് ഫലകത്തിനും ഇടയിൽ കാണുന്ന ചെറിയ ഫലകം?
long distance radio communication is (made possible through the thermosphere by the presence of:
തിരയുടെ താഴ്ന്ന ഭാഗം ഏത് ?

ശിലാമണ്ഡലഫലകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. മുട്ടയുടെ പൊട്ടിയ പുറന്തോടുപോലെ പല കഷണങ്ങളായാണ് ശിലാമണ്‌ഡലം കാണപ്പെടുന്നത്.
  2. ഭൂവൽക്കവും മാൻ്റിലിൻ്റെ മുകൾഭാഗവും ചേർന്ന ഭാഗം ശിലാമണ്ഡ‌ലം
  3.  അനേകമായിരം കിലോമീറ്ററുകൾ വിസ്‌തൃതിയും പരമാവധി 100 കി.മീ. കനവുമുള്ളതാണ് ശിലാമണ്ഡലഭാഗങ്ങൾ
    സമുദ്രജല വിതാനത്തിൻ്റെ താഴ്ച്ചക്ക് എന്ത് പറയുന്നു ?