App Logo

No.1 PSC Learning App

1M+ Downloads
സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രൻ നേർരേഖയിൽ വരുമ്പോൾ സംഭവിക്കുന്ന പ്രതിഭാസം ?

Aസൂര്യഗ്രഹണം

Bചന്ദ്രഗ്രഹണം

Cപൗർണമി

Dഅമാവാസി

Answer:

A. സൂര്യഗ്രഹണം

Read Explanation:

സൂര്യഗ്രഹണം

  • സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ നേർരേഖയിൽ വരുമ്പോൾ ഭൂമി ചന്ദ്രൻ്റെ നിഴൽപ്പാതയിൽ വരും . ചന്ദ്രൻ്റെ നിഴൽ ഭൂമിയിൽ പതിക്കും ഇതാണ് സൂര്യഗ്രഹണം.

ചന്ദ്രഗ്രഹണം

  • സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമിയുടെ സ്ഥാനം നേർരേഖയിൽ വന്നാൽ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വരുന്നു. ഈ സമയത്ത് ചന്ദ്രനെ കാണാൻ സാധിക്കില്ല ഇതാണ് ചന്ദ്രഗ്രഹണം.

പൗർണമി

  • ചന്ദ്രന്റെ പ്രകാശിതമായ ഭാഗം പൂർണമായും ഭൂമിക്ക് അഭിമുഖമയി വരുന്ന ദിനമാണ് പൗർണ്ണമി അഥവാ വെളുത്ത വാവ്. 
  •  ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും എതിർ ദിശയിൽ നിലകൊള്ളുന്നതിനാൽ ചന്ദ്രന്റെ സൂര്യപ്രകാശമേൽക്കുന്ന ഭാഗം പൂർണമായി ഭൂമിയിൽ നിന്നും ദൃശ്യമാകുന്നു.
  • വെളുത്തവാവ് ദിവസം സൂര്യഗ്രഹണം  ഉണ്ടാകില്ല.

അമാവാസി

  • ചന്ദ്രന്റെ ഭൂമിക്കു ചുറ്റുമുള്ള കറക്കത്തിൽ 29 അല്ലെങ്കിൽ 30 ദിവസത്തിൽ ഒന്ന് എന്ന കണക്കിൽ ചന്ദ്രൻ സൂര്യന്റേയും ഭൂമിയുടേയും ഇടയിൽ വരും. ഈ സമയം ചന്ദ്രന്റെ സൂര്യനു എതിരായുള്ള ഭാഗം ഭൂമിയെ അഭിമുഖീകരിക്കുന്നതിനാൽ ചന്ദ്രനെ നഗ്നനേത്രങ്ങൾക്കു ദൃശ്യമാകില്ല. ഇങ്ങനെ ചന്ദ്രന്റെ   പ്രകാശിതമല്ലാത്ത ഭാഗം ഭൂമിക്ക് അഭിമുഖമായി വരുന്ന ദിവസമാമാണ് അമാവാസി അഥവാ കറുത്തവാവ് എന്ന് പറയുന്നത്.

 


Related Questions:

പൂർണ്ണ സൂര്യഗ്രഹണ സമയത്ത് ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യന്റെ ഭാഗം ?
സൂര്യ ഗ്രഹണം എത്ര തരത്തിൽ ഉണ്ട് ?
ആകാശഗോളങ്ങളായ ഭൂമിയും ചന്ദ്രനും _____ വസ്തുക്കൾ ആണ് .
ടെലസ്കോപ്പ്, ബൈനോക്കുലർ എന്നിവ ഉപയോഗിച്ച് സൂര്യൻറെ പ്രതിബിംബം ചുമരിലേക്ക് പ്രക്ഷേപണം ചെയ്തു സൂര്യഗ്രഹണം നിരീക്ഷിക്കുന്ന രീതി ?
ഭൂമിയുടെ സമീപത്തുള്ള ചന്ദ്രൻ ചിലപ്പോൾ ഒക്കെ വിദൂരങ്ങളായ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നമ്മുടെ കാഴ്ചയിൽ നിന്ന് മറയ് ക്കാറുണ്ട്.ഇതാണ് ---------?