"സൂര്യൻ കിഴക്കുദിച്ചു" എന്നത് ഒരു കേവലവാക്യമാണ്.
കേവലവാക്യം എന്നാൽ ഒരു കർത്താവും ഒരു ക്രിയയുമുള്ള വാക്യം. ഈ വാക്യത്തിൽ "സൂര്യൻ" കർത്താവും "ഉദിച്ചു" ക്രിയയുമാണ്. അതിനാൽ ഇത് കേവലവാക്യമാണ്.
മറ്റുതരം വാക്യങ്ങളെക്കുറിച്ചും താഴെക്കൊടുക്കുന്നു.
സംയുക്തവാക്യം: രണ്ടോ അതിലധികമോ കേവലവാക്യങ്ങൾ ചേർന്നതാണ് സംയുക്തവാക്യം.
സങ്കീർണ്ണവാക്യം: ഒരു പ്രധാന വാക്യവും, അതിനെ ആശ്രയിച്ചുള്ള ഒന്നോ അതിലധികമോ ഉപവാക്യങ്ങളും ചേർന്നതാണ് സങ്കീർണ്ണവാക്യം.