സൂര്യൻ, സൂര്യനെ ചുറ്റുന്ന എട്ട് ഗ്രഹങ്ങൾ, അവയുടെ ഉപഗ്രഹങ്ങൾ, കുളളൻ ഗ്രഹങ്ങൾ, ക്ഷുദ്രഗ്രഹങ്ങൾ, ഉൽക്കകൾ, വാൽനക്ഷത്രങ്ങൾ എന്നിവ ചേർന്നതാണ് -----
Aആകാശഗംഗ
Bസൗരയൂഥം
Cആന്തരിക ഗ്രഹങ്ങൾ
Dവാൽനക്ഷത്രകൂട്ടം
Answer:
B. സൗരയൂഥം
Read Explanation:
സൂര്യൻ, സൂര്യനെ ചുറ്റുന്ന എട്ട് ഗ്രഹങ്ങൾ, അവയുടെ ഉപഗ്രഹങ്ങൾ, കുളളൻ ഗ്രഹങ്ങൾ, ക്ഷുദ്രഗ്രഹങ്ങൾ, ഉൽക്കകൾ, വാൽനക്ഷത്രങ്ങൾ എന്നിവ ചേർന്നതാണ് സൗരയൂഥം. സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണ്. സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാ ണെന്ന് ലോകത്തോട് പറഞ്ഞത് നിക്കോളസ് കോപ്പർനിക്കസ് ആണ്. ഇദ്ദേഹം പോളണ്ടുകാരനായ വാന ശാസ്ത്രജ്ഞനായിരുന്നു. സൗരയൂഥം ഉൾപ്പെടുന്ന ഗാലക്സിയാണ് ക്ഷീരപഥം അഥവാ ആകാശഗംഗ (Milky Way). ഇതിൽ കോടാനുകോടി നക്ഷത്രങ്ങളുണ്ട്. ഇത്തരത്തിലുളള കോടിക്കണക്കിന് ഗാലക്സികൾ ഉൾപ്പെടുന്നതാണ് പ്രപഞ്ചം