Challenger App

No.1 PSC Learning App

1M+ Downloads
സെന്റ് മേരിസ് ദ്വീപ് നിറയെ ________ ആകൃതിയിലുള്ള കൽത്തൂണുകൾ പോലുള്ള പാറക്കൂട്ടങ്ങളാണ്

Aത്രികോണം

Bഷഡ്‌ഭുജം

Cവൃത്തം

Dചതുരം

Answer:

B. ഷഡ്‌ഭുജം

Read Explanation:

  • കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിൽ മൽപേ തീരത്തു നിന്നും മാറി കടലിലായി സ്ഥിതിചെയ്യുന്ന ജനവാസമില്ലാത്ത ചെറുദ്വീപാണ് സെന്റ് മേരിസ്ദ്വീപ് .

  • ദ്വീപ് നിറയെ ഷഡ്‌ഭുജം ആകൃതിയിലുള്ള കൽത്തൂണുകൾ പോലുള്ള പാറക്കൂട്ടങ്ങളാണ്

  • ഏകദേശം 88 ദശലക്ഷം വര്ഷങ്ങള്ക്കു മുൻപ് സംഭവിച്ച അഗ്നി പർവ്വത സ്ഫോടനത്തിലൂടെ പുറത്തുവന്ന ലാവ തണുത്തു രൂപപ്പെട്ടവയാണ് ഇവ

  • COLUMNAR JOINTS എന്ന ജിയോളജീയ ശിലാ മാതൃകയാണിത്

  • ഇതൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്


Related Questions:

കടൽത്തീരങ്ങളിൽ മണൽ തിട്ടകളാലോ പവിഴ പുറ്റുകളാലോ കടലിൽ നിന്നും വേർതിരിക്കപ്പെട്ടിട്ടുള്ള ആഴം കുറഞ്ഞ ജലാശയങ്ങളാണ്________?

ആണവ ഇന്ധനമായി വേര് തിരിച്ചെടുക്കാവുന്ന മോണോസൈറ് പോലുള്ള അപൂർവ്വ ധാതുക്കളുണ്ട്.ഇവാ കാണപ്പെടുന്നത് താഴെ പറയുന്നവയിൽ ഏതൊക്കെ സ്ഥലങ്ങളിലാണ്?

  1. ഒഡിഷ തീരങ്ങൾ
  2. കൊല്ലം ജില്ലയിലെ ചവറ
  3. തമിഴ്നാട് തീരങ്ങൾ
  4. ആസ്സാം തീരങ്ങൾ

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വടക്കൻ സിർക്കാർ തീരസമതലവുമായി ബന്ധമില്ലാത്തത് ഏത് ?

    1. മുഖ്യമായും മഹാനദി,ഗോദാവരി ,കൃഷ്ണ എന്നീ നദികളുടെ ഡെൽറ്റാ നിക്ഷേപങ്ങൾ ഉൾപ്പെട്ടതാണ് ഈ സമതല ഭാഗം. മഹാനദി ഡെൽറ്റക്കു തെക്കായി സ്ഥിതി ചെയ്യുന്ന ചിൽക്ക തടാകം ഇന്ത്യയിലെ വലിയ തടാകങ്ങളിൽ ഒന്നാണ്
    2. പശ്ചിമ തീരത്തെ അപേക്ഷിച്ചു കിഴക്കൻ തീരത്തു തുറമുഖങ്ങൾ കുറവാണ്.വിശാഖപട്ടണവും മസ്‌ലിപട്ടണവുമാണ് പ്രധാന തുറമുഖങ്ങൾ ശ്രീകാകുളം ,ഈസ്റ്റ് ഗോദാവരി,വെസ്റ്റ് ഗോദാവരി തുടങ്ങിയ നെല്ലറകൾ ഈ പ്രദേശത്താണ്
    3. പുലിക്കാറ്റു തടാകം ,പോയിന്റ് കാലിമാർ പക്ഷിസങ്കേതങ്ങൾ സ്ഥിതി ചെയ്യുന്നതിവിടെയാണ്
    4. ഒഡിഷ ,ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ തീരങ്ങൾ ഉൾപ്പെടുന്നു.ഒഡിഷയിൽ ഉത്കൽ സമതലം എന്നും ആന്ധ്രാപ്രദേശിൽ ആന്ധ്രാസമതലം എന്നും അറിയപ്പെടുന്നു
      തീരപ്രദേശങ്ങളിൽ പകൽ സമയങ്ങളിൽ കരാ വേഗം ചൂട് പിടിക്കുന്നു. ഇതുമൂലം കരഭാഗത്തെ വായു മുകളിലേക്ക് ഉയരുകയും ന്യുനമർദ്ദം രൂപപ്പെടുകയും ചെയ്യുന്നു .എന്നാൽ ഈ സമയം കടലിൽ താരതമ്യേന ചൂട് കുറവും ഉച്ച മർദ്ദവുമായിരിക്കും .അതിനാൽ ഉച്ചമർദ്ദമുള്ള ഈ പ്രദേശത്തു നിന്നും ന്യുനമർദ്ദ പ്രദേശമായ കരയിലേക്ക് വായു പ്രവഹിക്കുന്നു ഇതാണ് __________?
      കോറമാന്റൽ തീരത്തെ മണ്ണ് ?