ABC 350
BBC 303
CBC 300
DBC 320
Answer:
B. BC 303
Read Explanation:
BC 305- ൽ സെലൂക്കസ് നികേറ്റർ എന്ന യവന സാമ്രാട്ട് മൗര്യ സാമ്രാജ്യത്തിലേയ്ക്ക് കടന്നു കയറി.
അന്ന് ഗംഗാ സമതലം മുഴുവൻ മൗര്യ സാമ്രാജ്യത്തിന്റേതായിരുന്നു.
അലക്സാണ്ഡറുടെ സേനാനായകന്മാരിൽ ഒരാളായിരുന്നു അദ്ദേഹം.
അലക്സാണ്ഡറുടെ മരണശേഷം പടത്തലവന്മാർ രാജ്യം പങ്കിട്ടെടുക്കുകയായിരുന്നു.
പേർഷ്യയും ബലൂചിസ്ഥാൻ അഫ്ഗാനിസ്ഥാൻ എന്നിവയടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ സാമ്രാജ്യം.
സിന്ധൂ നദീതടം വൻ കച്ചവട സാധ്യത ഉള്ളതിനാൽ അവരെ ഇങ്ങോട്ട് ആകർഷിച്ചിരുന്നിരിക്കണം.
എന്നാൽ ചന്ദ്രഗുപ്തൻ ശക്തമായ പ്രതിരോധം ഒരുക്കിയതിനാൽ രണ്ടു വർഷക്കാലം കാര്യമായ ലാഭമൊന്നും സെലൂക്കസിന് ഉണ്ടായില്ല. എന്നു മാത്രമല്ല, അവസാനം സന്ധിയിൽ ഏർപ്പെടാൻ നിർബന്ധിതനായിത്തീരുകയും മകളെ ചന്ദ്രഗുപ്തന് വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു.
BC 303 - ൽ എഴുതപ്പെട്ട ഈ സന്ധിയനുസരിച്ച് ബലൂചിസ്ഥാനും അഫ്ഗാനിസ്ഥാനും ഉൾപ്പെടുന്ന അന്നത്തെ കാംബോജം, ഗാന്ധാരം, ബലൂചിസ്ഥാൻ എന്നിവ ചേർന്ന വലിയ ഒരു ഭൂപ്രദേശം മഗധയോട് ചേർക്കപ്പെട്ടു.
500 ആനകളെയാണ് പകരമെന്നോണം സെലൂക്കസ് കൊണ്ടുപോയത്.
ഈ ആനകൾ ഹെല്ലനിക രാജാക്കന്മാരെ ഇപ്സുസ് യുദ്ധത്തിൽ തോല്പിക്കാൻ നിർണ്ണായക സ്വാധീനമായിരുന്നു.
ഈ സെലൂക്കസിന്റെ പ്രതിനിധിയായാണ് മെഗസ്തനീസ് പാടലീപുത്രത്തിലെത്തുന്നത്.
അങ്ങനെ സിന്ധു നദീതടവും അതിനപ്പുറവും മൗര്യ സാമ്രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ വന്നു ചേർന്നു.
ഇത്തരം ദൂരദേശങ്ങളിൽ നേരിട്ടു ഭരണം നടത്താതെ മറ്റു ഭരണാധികാരികളെ നിയമിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.